യാത്രയുടെ ആഘോഷത്തിലാണ് നടി സന ഖാന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സനയും അലിം അനസും തമ്മിലുള്ള വിവാഹം ഗുജറാത്തില്‍ വച്ച് നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സനയും അലിമും യാത്രകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം വീണ്ടും യാത്രയിലാണ് ഇരുവരും. ലോകത്തെ തന്നെ ഏറ്റവും വലിയ കെട്ടിടമായ, ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ സന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
ബുര്‍ജ് ഖലീഫയുടെ മുകളിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സന പോസ്റ്റ് ചെയ്തത്. 'ഗോള്‍ഡ് പ്ലേറ്റഡ്' കോഫിക്കൊപ്പം കണ്ടാല്‍ കൊതിയൂറുന്ന വിഭവങ്ങളുമുണ്ട്. ഭര്‍ത്താവിന്‍റെ സര്‍പ്രൈസ് ആണ് ഇതെന്ന് സന ഒപ്പം കുറിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ചില്ലു ജാലകത്തിനപ്പുറത്തേക്ക് കണ്ണയച്ച്, കയ്യില്‍ 'സ്വര്‍ണം ചേര്‍ത്ത കാപ്പി'യുമായി ഇരിക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ട്.
English Summary: Sana Khan Spotte Having Gold Plated Coffee