ADVERTISEMENT

പതിവു പോലെയായിരുന്നു മാർച്ച് 8–ാം തിയതിയും മെലീസ സർജ്കോഫ് എന്ന യുവതിയുടെ ദിവസം തുടങ്ങിയത്. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ മെലീസയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടു. പ്രസവവേദനയാണെന്ന് മനസ്സിലാകാതെ യുവതി ടോയ്‌ലറ്റിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ഗർഭിണിയാണെന്ന കാര്യം മെലീസ അറിഞ്ഞിരുന്നില്ല. യുഎസിലെ മാസാച്യൂസിലാണ് സംഭവം. 

അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെലീസയ ജീവിത പങ്കാളി ഡോണി കാമ്പെൽ ആശുപത്രിയിലേക്ക് വിളിച്ചു. കുറച്ചു കാലമായി കിഡ്നി സംബന്ധമായ പ്രശ്നം മെലീസയെ അലട്ടുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് വയറുവേദന എന്നാണ് ഇരുവരും കരുതിയത്. എന്നാൽ അത് കിഡ്നി പ്രശ്നമായിരുന്നില്ലെന്ന വസ്തുത ഇരുവര്‍ക്കും മനസ്സിലായത്. 

സംഭവത്തെ കുറിച്ച് യുവതി പറയയുന്നത് ഇങ്ങനെ;  ‘ കഴിഞ്ഞ കുറച്ചു കാലമായി കിഡ്നി സ്റ്റോണ്‍ മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു.  ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുമ്പോഴാണ് അൽപം ആശ്വാസം. കുറച്ചു ദിവസമായി ഇത്തരം അസ്വസ്ഥതകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വേദന കുറഞ്ഞില്ല.  അൽപനേരം കഴിഞ്ഞപ്പോൾ എന്തോ ഇറങ്ങി വരുന്നതു പോലെ തോന്നി. പക്ഷേ. എന്താണെന്നു മനസ്സിലായില്ല. എന്റെ ഏതോ അവയവം ഇറങ്ങി വരികയാണെന്നാണ് ആദ്യം കരുതിയത്.’– മെലീസ പറഞ്ഞു. ആംബുലൻസ് എത്തിയപ്പോഴേക്കും ടോയ്ലറ്റിൽ വച്ചു തന്നെ മെലീസ കുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും അത് കുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയെന്നും ദമ്പതികൾ പറയുന്നു. ഒമ്പതാം മാസത്തിൽ പോലും ഗർഭിണിയാണെന്ന യാതൊരു സൂചനയും മെലീസയുടെ ശരീരം നൽകിയിരുന്നില്ല. കി‍ഡ്നി സ്റ്റോണിനെ തുടർന്ന് മെലീസ മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭാരം കൂടിയത് മരുന്നു കഴിക്കുന്നതിലാണെന്നാണ് കരുതിയതെന്നും മെലീസ വ്യക്തമാക്കി. കുഞ്ഞിനും മെലീസയ്ക്കും വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർ  പറഞ്ഞു. 

English Summary: Woman thought she was passing a kidney stone in toilet - but she was having a baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com