sections
MORE

സംവാദ സദസിൽ മാറിടത്തിന്റെ അളവു ചോദിച്ചു; കുറിക്കു കൊള്ളുന്ന മറുപടിയുമായി സായന്തനി

sayanthani
SHARE

ബോഡിഷെയ്മിങ്ങിന് പലവിധത്തിൽ ആളുകൾ ഇരയാകാറുണ്ട്. അക്കൂട്ടത്തിൽ ഏറെയും സ്ത്രീകളാണ്. അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് നടി സായന്തനി ഘോഷ്. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് സായന്തനി സ്വന്തം അനുഭവം പങ്കുവച്ചത്. ഇത്തരത്തിലുള്ള ബോഡിഷെയ്മിങ്ങിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് മാനസിക പ്രശ്നമാണെന്നും താരം പറയുന്നു.

ഒരു സംവാദ സദസ്സിൽ തനിക്ക് നേരിടേണ്ടി വന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് സായന്തനിയുെട പ്രതികരണം. ‘കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിൽ ഒരാൾ എന്റെ ബ്രായുടെ അളവ് ചോദിച്ചു. അയാൾക്ക് അപ്പോൾ തന്നെ കൃത്യമായ മറുപടി നൽകി എങ്കിലും ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കണമെന്ന് തോന്നി. ഏത് രീതിയിലുള്ള ബോഡി ഷേയ്മിങ്ങായാലും പ്രതിഷേധാർഹമാണ്. അയാൾക്ക് കൃത്യമായ മറുപടി നൽകി എങ്കിലും ശേഷം നേരിടേണ്ടി വന്ന മാനസിക സമർദം വളരെ വലുതായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകളുടെ മാറിടത്തെ കുറിച്ച് അറിയാൻ സമൂഹത്തിന് ഇത്രയും ആകാംക്ഷ എന്ന് ഞാൻ ചിന്തിച്ചു. മനസ്സിന്റെ ഏറ്റവും വികലമായ അവസ്ഥയാണ് ഇതിന് കാരണം. അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ’– സായന്തനി പറയുന്നു.

ബോഡിഷെയ്മിങ് അവസാനിപ്പിക്കണമെന്ന ആവശ്യം പലവിധത്തിൽ സായന്തനി തന്റെ പോസ്റ്റുകളിലൂടെ അറിയിച്ചിരുന്നു. സ്വയം എന്താണെന്നു തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ ഇത്തരം ബോഡി ഷെയ്മിങ്ങിനെ നമുക്ക് നേരിടാം. ‘സ്ത്രീകളെ നിങ്ങൾ ഇത്രമാത്രം ചിന്തിച്ചാൽ മതി. സ്വയം സ്നേഹിക്കുകയും നിങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുക.’– അവർ പറയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ബോഡിഷെയ്മിങ്ങിനെ കുറിച്ച് പലപ്പോഴായി സായന്തനി എഴുതിയിരുന്നു. ഒരിക്കല്‍ അവർ ഇങ്ങനെ എഴുതി. ‘ അടുത്ത തവണ ആരെങ്കിലും എന്റെ കപ്പ് സൈസിനെ കുറിച്ച് ചോദിച്ചാൽ എന്തു മറുപടി നൽകണമെന്നത് സംബന്ധിച്ച് ഞാൻ തീരുമാനിച്ചു. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് വലിയ കപ്പ്സൈസാണ് ഇഷ്ടം. ഞാൻ ഒരു കാപ്പി പ്രിയമുള്ളവളാണെങ്കില്‍ വലിയ കപ്പ് കാപ്പി കുടിക്കും. അതുപോലെ തന്നെയാണ് ഇക്കാര്യവും.’– സായന്തനി പറയുന്നു.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിച്ച് സമയം കളയരുത്. ഈ ചർച്ച ഇവിടെഅവസാനിപ്പിക്കാം. സ്വയം സ്നേഹിച്ച് ഉചിതമായ  രീതിയിൽ പ്രതികരിച്ച് ഇത്തരം അവസ്ഥകളെ നമുക്ക് മറികടക്കാമെന്നും സായന്തനി പറയുന്നു. ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള  ശരീരത്തിന് അനിവാര്യമാണ്. നമ്മുടെ ശരീരത്തെയും മനസ്സിനെയും  നമ്മൾ സ്നേഹിക്കണമെന്നും സായന്തനി ഓർമപ്പെടുത്തുന്നു. 

English Summary: Asked About Bra Size, Sayantani Ghosh Shares Powerful Post To "End The Size Mentality"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA