ADVERTISEMENT

രാജ്യത്ത് കോവിഡ് വ്യാപനം കടുക്കുന്നതോടെ പലയിടത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിൽ 6 ദിവസത്തേക്ക് മുഖ്യമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. മദ്യവിൽപനശാലകളും അടച്ചിടുമെന്നാണ് തീരുമാനം. എന്നാൽ ഇതറിഞ്ഞതോടെ തലസ്ഥാനത്തെ മദ്യ വിൽപനശാലകളിൽ വലിയ തിരക്കാണ്. 

ഈ സാഹചര്യത്തിൽ ലോക്ഡൗൺ കാലത്ത് മദ്യവിൽപനശാലകൾ അടച്ചിടരുതെന്ന് പറയുകയാണ് മദ്യം വാങ്ങാനെത്തിയ ഒരു സ്ത്രീ. 'രണ്ട് കുപ്പി മദ്യം വാങ്ങാനാണ് താന്‍ ഇവിടെ എത്തിയത്. വാക്‌സീനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണെന്നുമാണ്'. സ്ത്രീ ഇങ്ങനെ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com