sections
MORE

5 മാസം ഗർഭിണി; കനത്ത ചൂടിൽ ലാത്തിയുമായി ഡിഎസ്പി നടുറോഡിൽ; വൈറൽ വിഡിയോ

dsp-shilpa-video
SHARE

കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും ജോലിയോട് കാണിക്കുന്ന ആത്മാർഥത കൊണ്ട് ശ്രദ്ധ നേടുകയാണ് ഛത്തിസ്ഗന്ധിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥ. ഡി.എസ്​.പി ശിൽപ സാഹുവാണ് അ‍ഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴും ജോലിക്ക് എത്തുന്നത്. വെയിലത്ത് ട്രാഫിക് പരിശോധനയിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്ന ശിൽപയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാനാണ് സാഹു കനത്ത ചൂടിൽ ലാത്തിയുമായി നടുറോഡിൽ ഇറങ്ങിയത്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ യാത്ര ചെയ്യുന്നതെന്നു പരിശോധിക്കുന്ന ഡിഎസ്പിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മാസ്ക് ധരിച്ച് ലാത്തിയുമായി നിൽക്കുന്ന ഡിഎസ്പി സാഹുവാണ് വിഡിയോയിൽ. യാത്രക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന് ശക്തമായ വെയിലിൽ നിന്നാണ് സാഹു പരിശോധിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോഴും സാഹുവിന്റെ ജോലിയോടുള്ള ആത്മാർത്ഥത പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേർ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലാണ് കോവിഡ് സമയത്ത് ഇവർ ജോലി ചെയ്യുന്നത്. കോവിഡ്–19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന കഷ്ടപ്പാടുകൾ വ്യക്തമാക്കുന്നതാണ് വിഡിയോ. മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് കൂടുതൽ ബോധവത്കരണം ആവശ്യമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തിലധികം പോസിറ്റിവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 1700ൽ അധികമാണ് മരണ നിരക്ക്. സ്വന്തം ആരോഗ്യത്തിനപ്പുറം ജോലിയോടും ജനങ്ങളോടും സാഹു കാണിക്കുന്ന സമർപ്പണത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. 

English Summary: Pregnant DSP works in scorching heat, urges people to follow Covid guidelines. Watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA