ADVERTISEMENT

ലണ്ടനിലെ അപ്പാർട്ട്മെന്റിൽ കോവിഡ്–19 തീർത്ത വിരസതയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു അന്ന ഷോജ്നിക എന്ന യുവതി. ബോറഡി മാറ്റാൻ എന്തു ചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് തികച്ചും യാദൃച്ഛിതകമായി അടുക്കളയിലിരുന്ന നേന്ത്രപ്പഴം അന്നയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് കയ്യിലെടുത്ത് പഴത്തൊലിയിൽ അന്ന ചില പരീക്ഷണങ്ങൾ നടത്തി. തൊലിയിലെ കറുത്ത വരകളിലാണ് ആദ്യം കണ്ണുടക്കിയത്. ചുരുക്കി പറഞ്ഞാൽ ആ വരകളിൽ ശ്രദ്ധിച്ചതോടെ അന്നയിലെ കലാകാരി ഉണർന്നു. 

പഴത്തൊലിയിലെ കറുത്ത വരകളിൽ ആദ്യം കണ്ണുകളും പിന്നെ മൂക്കും ചുണ്ടും വരച്ചുനോക്കിയപ്പോൾ അന്നയ്ക്ക് സംതൃപ്തി തോന്നി. ചുരുക്കി പറഞ്ഞാൽ അന്നയുടെ കരവിരുതിൽ പഴത്തൊലിയിലെ കറുത്തവരകൾ ഭംഗിയുള്ള നിഴൽചിത്രങ്ങളായി. ഒരിക്കല്‍ ഇങ്ങനെ ചെയ്തതോടെ 35കാരിയായ അന്നയ്ക്ക് ‘പഴത്തൊലി’ ചിത്രങ്ങളോട് താത്പര്യം തോന്നി. പിന്നീട് കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അവളുടെ പുതിയ ഹോബി ജനിക്കുന്നത്.  ഏറ്റവും ഒടുവിൽ ഒരു എത്യോപ്യൻ കാപ്പി പാത്രവും കപ്പും വരെ അവർ പഴത്തൊലിയിൽ വരച്ചു. 

‘ഈ മഹാമാരിയുടെ അതിവിചിത്രമായ പ്രതീകമാണിത്. നേന്ത്രപ്പഴ കല’ എന്ന കുറിപ്പോടെയാണ് അന്ന തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും തന്റെ ദൈനംദിന ചിത്രങ്ങൾ അന്ന പങ്കുവയ്ക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകൾ അവളുടെ ഫോളവേഴ്സ് ആയി. ‘ഇപ്പോഴെനിക്ക് ഒരു ദിവസവും പാഴാക്കാനില്ല. ഇതൊന്നും സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ, ഞാൻ ഇതിൽ സന്തോഷം കണ്ടെത്തുന്നു.’– അന്ന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഗ്രേറ്റ തൻബർഗ് അടക്കമുള്ള പ്രമുഖരുടെയും കൊറോണ വാക്സിന്റെയും അടക്കം വ്യത്യസ്തമായ ചിത്രങ്ങള്‍ അന്ന വരച്ചു. സംഗതി ഏതായാലും ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് അന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 

English Summary: Bored In Pandemic, She Made Art By Bruising Bananas, Became Global Hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com