ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യൻ വംശജ വനിത ഗുപ്തയെ (46) അസോഷ്യേറ്റ് അറ്റോർണി ജനറലായി യുഎസ് സെനറ്റ് തിരഞ്ഞെടുത്തു. നീതിന്യായ വിഭാഗത്തിലെ മൂന്നാമത്തെ വലിയ പദവിയിൽ വെള്ളക്കാരല്ലാത്ത ഒരാൾ വരുന്നത് ഇതാദ്യമാണ്. 51–49 ആണ് സെനറ്റിലെ വോട്ടിങ് നില. 

റിപ്പബ്ലിക്കൻ പാർട്ടിയിലെ ലിസ മർക്കോസ്കി മറുഭാഗത്ത് വോട്ട് ചെയ്തതാണ് വനിതയുടെ ജയം അനായാസമാക്കിയത്. സെനറ്റിൽ റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് പാർട്ടികൾക്ക് 50 അംഗങ്ങൾ വീതമുള്ളതിനാൽ തുല്യനില വന്നാ‍ൽ വോട്ട് ചെയ്യാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തിയിരുന്നു.

English Summary: Vanita Gupta Ud Associate Attorny General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com