ADVERTISEMENT

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്തു നിന്നും പുറത്തു വരുന്നത് ദയനീയ ദൃശ്യങ്ങളാണ്. പ്രാണവായു കിട്ടാതെ ജനങ്ങൾ പിടഞ്ഞു വീഴുന്ന കാഴ്ച കണ്ട് നിസഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയിലൂടെയാണ് ഡൽഹി കടന്നു പോകുന്നത്. മൂന്നു ലക്ഷത്തിലധികം കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആശുപത്രികൾ കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുന്നു. ആവശ്യത്തിന് ഓക്സിജ സിലിണ്ടറുകളോ കിടക്കകളോ ഇല്ല. പ്രിയപ്പെട്ടവർ പ്രാണവായുവിനായി പിടയുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമാണ്? പ്രിയപ്പെട്ടവന് പ്രാണവായു നൽകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

കോവിഡ്–19 ബാധിച്ച ഭർത്താവിനെയും കൊണ്ട് ആശുപത്രികൾ തേടി അലയുകയാണ് ഭാര്യ. യാത്രയ്ക്കിടെ പ്രാണവായു കിട്ടാതെ പിടയുന്ന ഭർത്താവിന് കൃത്രിമ ശ്വാസം നൽകി ജീവൻ നിലനിർത്താൻ ശ്രമിക്കുകയാണ് അവർ. ഇന്ത്യയെ കോവിഡ് എത്ര ഭീകരമായാണ് ബാധിച്ചിരിക്കുന്നതെന്ന് ഓർമിപ്പിക്കുകയാണ് ഈ ചിത്രം. ഉത്തര്‍പ്രദേശിലെ ആഗ്രയിൽ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ ദൃശ്യം. രേണു സിംഗാൾ എന്ന സ്ത്രീ കോവിഡ് ബാധിച്ച ഭർത്താവ് രവിയെ സരോജിനി നായിഡു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൃത്രിമശ്വാസം നൽകുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ അദ്ദേഹത്തിന് ഓക്സിജൻ ലഭിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നാണ് രേണു ഭർത്താവിന് കൃത്രിമ ശ്വാസം നൽകിയത്. 

പ്രാണവായുവിനായി പിടയുന്ന ഭർത്താവിനെയും കൊണ്ട് ശ്രീറാം ആശുപത്രി, സാകേത് ആശുപത്രി, കെ ജി നഴ്സിങ് ഹോം എന്നിവിടങ്ങളിലെല്ലാം രേണു കയറിയിറങ്ങി. എന്നാൽ ആ ആശുപത്രികളിലൊന്നും കിടക്ക കിട്ടാനില്ല. തുടർന്നാണ് രവിയെയും കൊണ്ട് രേണു സരോജിനി നായിഡു മെഡിക്കൽ കോളജിലേക്ക് പോയത്. ഭർത്താവിന്റെ ജീവൻ നിലനിർത്താൻ യാത്രയിലൂട നീളം രേണു കൃത്രിമ ശ്വാസം നൽകി. ഓട്ടോറിക്ഷയിലിരുന്ന് ഭർത്താവിന് കൃത്രിമശ്വാസം നൽകുന്ന രേണുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘ഈ ചിത്രത്തെ കുറിച്ച് പറയാൻ വാക്കുകളില്ല’ എന്ന കുറിപ്പോയാണ് ചിത്രം പങ്കുവയ്ക്കുന്നത്. കോവിഡ് ബാധിക്കുന്നവരുടെ കുടുംബത്തിന്റെ നിസ്സഹായതയാണ് ഈ ചിത്രം പറയുന്നത്. ഇന്ത്യയിലെ കോവിഡ് ബാധ എത്ര ഭീകരമാണെന്നാണ് ഈ ചിത്രം പറയുന്നത്. ഹൃദയഭേദകമാണിത് എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. എന്നാൽ, ആശുപത്രിക്ക് സമീപം തന്നെ രേണുവിന്റെ മടിയിൽ വച്ചു തന്നെ കോവിഡ് ബാധിതനായ രവി മരിച്ചു. 

English Summary: 'Humanity never felt so helpless': Photo of woman breathing into Covid positive husband's mouth breaks hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com