ADVERTISEMENT

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ വാർത്ത നാട് ഞെട്ടലോടെയാണ് കേട്ടത്. വഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(31) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ റൂബിയാണ് മരിച്ചതെന്ന് അറിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കടക്കം അത് തീരാവേദനയായി മറുകയായിരുന്നു. വേദന ഇനിയും സുഹൃത്തുക്കളെ വിട്ടൊഴിഞ്ഞിട്ടില്ല.

രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. പോസിറ്റീവായി മാത്രം ജീവിതത്തെ കണ്ടിരുന്ന റൂബിയുടെ മരണം ആർക്കും വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. ലോക്ഡൗൺ സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റൂബിയെക്കുറിച്ച് പ്രിയ സുഹൃത്ത് കെവി അനിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും വേദന പടര്‍ത്തുകയാണ്

മികച്ച വ്യക്തിത്വം ഉള്ള കലാകാരി ആയിരുന്നു റൂബി. ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട വ്യക്തി. ഊര്‍ജം നിറച്ച പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും. എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം.'- വേദനയോടെ അനില്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

എന്തിന് റൂബീ ... ?

രാവിലെ ഫേസ്ബുക്ക് നോക്കിയപ്പോള്‍ 

ഒരു വാര്‍ത്ത കണ്ട് നടുക്കം കൊണ്ട് മരവിച്ചിരുന്നു പോയി.

പ്രിയ സുഹൃത്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആയിരുന്ന റൂബി ( Ruby Dwani ) ഭര്‍ത്താവുമൊത്ത് ആത്മഹത്യ ചെയ്തിരിക്കുന്നു.

ഞാന്‍ ആദ്യം വിളിച്ചത് നടനും സുഹൃത്തുമായ ജയനാരായണനെയാണ്.

ജയനും അതേ നടുക്കത്തില്‍ .

മികച്ച വ്യക്തിത്വം ഉള്ള കലാകാരി ആയിരുന്നു റൂബി.

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്‍.

ഊര്‍ജ്ജം നിറച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും.

എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം ...?

അറിയില്ല ...

കാലത്തിന്റെ ജനലഴികള്‍ക്കപ്പുറം പ്രസരിപ്പ് തുളുമ്പുന്ന വിടര്‍ന്ന മിഴികളുമായി റുബി ഉണ്ടെന്ന് അറിയാം

വേദനയോടെ പ്രണാമം കൂട്ടുകാരീ...

അല്ലാതെ എന്തു പറയാന്‍...

English Summary: Friend's social post about Ruby dwani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com