ADVERTISEMENT

അങ്ങ് ചൈനയിൽ നിന്നുള്ള ഒരു പെൺകുട്ടി വൈറലാകുകയാണ് ഇവിടെ കേരളത്തിലും രാജ്യമൊട്ടാകെ.  ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുകയാണ് ഈ സുന്ദരി. ഹുനാ ഒനാവോ എന്നാണ് പേര്. പ്രധാനമായും ഇൻസ്റ്റഗ്രാം വിഡിയോകളിലൂടെയാണ് ഈ പെൺകുട്ടി കേരളത്തിൽ വൈറലായത്. അതിനു മുൻപ് ടിക് ടോകിലൂടെയും ചൈനക്കകത്തും പുറത്തും നിരവധി ആളുകളുടെ ഹൃദയം കവർന്നിരുന്നു. 

ചൈനയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ഇരുപത്തിമൂന്നുകാരിയായ ഹുനാ. ഒട്ടേറെ ഫാൻ പേജുകളും ഈ മസിൽ സുന്ദരിയ്ക്കുണ്ട്. പതിവു ടിക് ടോക് വിഡിയോകളിൽ നിന്നു വ്യത്യസ്തമായി വീട്ടിലെ കഠിന ജോലികൾ  ചെയ്യുന്ന തീമിലുള്ള വിഡിയോകളാണു ഹുന ചെയ്യുന്നത്. ആകർഷകമായാണ് വിഡിയോകൾ ചിത്രീകരിക്കുന്നതും. 

മലയാളികള്‍ ഹുനയുടെ ട്രോൾ വിഡിയോകൾ വരെ ഇറക്കിക്കഴിഞ്ഞു. പശുവിനെ മേയ്ക്കുന്നത്, സിലിണ്ടർ പൊക്കുന്നത്, തയ്ക്കുന്നത്... അങ്ങനെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വിഡിയോ ആണ് ഹുനാ ഒനാവോ പങ്കുവെയ്ക്കാറ്. ഇൻസ്റ്റഗ്രാമിൽ മാത്രം മുപ്പതോളം പേജുകളുണ്ട് ഈ വൈറൽ സുന്ദരിക്ക്. ചൈനയിൽ എഫ്ബിയും ഇൻസ്റ്റഗ്രാമും നിരോധിച്ചതിനാൽ ടിക് ടോക്കിൽ നിന്നുള്ള ഹുനയുടെ വിഡിയോകള്‍ ആരാധകർ മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ്.

English Summary: Huna Onao Chinese Girl Becomes Internet Saensation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com