ADVERTISEMENT

ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് പലർക്കും പ്രിയമുള്ള കാര്യങ്ങളാണ്. എന്നാൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലർത്താതിരുന്നാൽ അത് ഉപഭോക്താക്കൾക്ക് കടുത്ത നിരാശയുണ്ടാക്കും. ചിലപ്പോഴൊക്കെ ഓർഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റു പലതും കയ്യിൽ കിട്ടിയവരുണ്ട്. അത്തരത്തിൽ ഓർഡർ ചെയ്ത് തനിക്ക് ലഭിച്ച ഭക്ഷണം കണ്ട് അമ്പരന്നിരിക്കുകയാണ് യുവതി. 

ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അലിഖ് പെരസ് എന്ന യുവതിക്കാണ് ചിക്കൻ ഫ്രൈ ഓർഡർ ചെയ്തപ്പോൾ ‘ടവൽ ഫ്രൈ’ ലഭിച്ചത്. ഫിലിപ്പീൻസിലാണ് സംഭവം. 

മകനായി ചിക്കൻ പീസുകൾ മുറിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ ഉള്ളിൽ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപ്പോർട്ട്. 

English Summary: Woman Reportedly Finds Deep Fried Towel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com