ADVERTISEMENT

പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് സൈനസൈറ്റിസ്. ഇപ്പോഴിതാ സൈനസ് മൂലമുള്ള മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി മതിയെന്ന് കാണിച്ചു തരികയാണ് റോസലിൻ കാതറിൻ എന്ന യുവതി. ടിക്ടോകിൽ കണ്ട ഒരു വിഡിയോ അനുകരിക്കുകയാണ് റോസലിൻ. റോസലിൻ പങ്കുവച്ച വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

യുഎസിലെ അരിസോൺ സ്വദേശിനിയാണ് റോസ്‌ലിൻ. ഓരോ അല്ലി വെളുത്തുള്ളി രണ്ട് മൂക്കിലേക്ക് കയറ്റിവെച്ചു. 10 മിനിട്ടു നേരം ഇത് തുടർന്നു. മൂക്കിൽ നിന്ന് അല്ലികൾ മാറ്റിയപ്പോഴുണ്ടായ ഫലം ഞെട്ടിക്കുന്നതാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.

മൂക്കിനുള്ളിൽ വേദനിക്കുകയോ നീറുകയോ ചെയ്തില്ല. 10–15 മിനിട്ട് നേരം മൂക്കിനുള്ളില്‍ വെളുത്തുള്ളി വച്ചു. തിരിച്ചെടുത്തപ്പോൾ മൂക്കടപ്പ് മാറിയെന്നാണ് യുവതി പറയുന്നത്. 

English Summary: Garlic  In Woman's Nose Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com