ADVERTISEMENT

രാജ്യമാകെയുള്ള ജനങ്ങൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. പ്രായഭേദമന്യേ എല്ലാവരും വാക്സിനെടുക്കാനുള്ള തിരക്കിലും. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു മുത്തശ്ശിയുടെ വാക്സിനേഷൻ വിഡിയോ. വാക്സിനേഷൻ കേന്ദ്രത്തിലെത്തിയ മുത്തശ്ശിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. സൂചികുത്തുന്നതിനോടുള്ള മുത്തശ്ശിയുടെ ഭയമാണ് വിഡിയോയിൽ. 

ഒരു ബന്ധുവും ആരോഗ്യ പ്രവർത്തകയും ചേർന്നാണ് മുത്തശ്ശിയെ വാക്സിനേഷനായി എത്തിക്കുന്നത്. സൂചികുത്തുന്നതിനായി കസേരയിൽ ഇരുന്ന മുത്തശ്ശി ആരോഗ്യപ്രവർത്തകയെ മുറുകെ പിടിക്കുന്നതും കാണാം. മരുന്നു കുത്തി വയ്ക്കാനായി ആരോഗ്യ പ്രവർത്തകര്‍ എത്തിയതോടെ മുത്തശ്ശി ഭയന്ന് അലറിക്കരയാൻ തുടങ്ങി. രണ്ടു മൂന്നു തവണ ശ്രമിച്ചെങ്കിലും സൂചികുത്താന്‍ സാധിച്ചില്ല. തുടർന്ന് കൈകളും കാലുകളും അടക്കി പിടിച്ചാണ് മുത്തശ്ശിക്ക് വാക്സിൻ നൽകിയത്. മുത്തശ്ശിയുടെ ഭയം കൂടെ നിൽക്കുന്നവരിലും ചിരിപടർത്തി. 

പ്രായമായവരുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ദുഃഖമുണ്ട്. എന്നാൽ, ഈ വിഡിയോ കാണുമ്പോള്‍ ചിരിക്കാതിരിക്കാനാകുന്നില്ല എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവച്ചത്. ഒരു പക്ഷേ, മറ്റുള്ളവരെക്കാൾ അവർക്ക് വേദന കൂടുതലായിരിക്കും. കാരണം അവർ പ്രായമുള്ള സ്ത്രീയാണ്. എന്ന കുറിപ്പോടെയാണ് റുപിൻ ശർമ ഐപിഎസ് വിഡിയോ പങ്കുവച്ചത്.

സൂചിയോടുള്ള ഭയം സ്വാഭാവികമാണ്. എന്നാൽ ഇത്തരം ഭയങ്ങളിൽ നിന്ന് വലിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം ബ്രസീലിൽ സൂചിയോടുള്ള ഭയം കാരണം ഒരാൾക്ക് പാനിക് അറ്റാക്ക് ഉണ്ടായി.  സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്നും പലരും കമന്റ് ചെയ്തു. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

English Summary: Elderly woman’s reaction while getting a Covid-19 vaccine shot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com