sections
MORE

മരത്തിൽ കെട്ടിയിട്ടും മുടിക്ക് കുത്തിപ്പിടിച്ചും വീട്ടുകാരുടെ ക്രൂരമർദനം; നിലത്തു വീണ് നിലവിളിച്ച് പെൺകുട്ടി

woman-thrash
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മർദനത്തിന്റെ ദൃശ്യം
SHARE

സ്ത്രീധനത്തിന്റെ പേരിലും മറ്റു പലരീതികളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അതിക്രമങ്ങളുടെ പേരിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. സ്വന്തം വീട്ടിൽ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന സംഭവങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

19വയസ്സുള്ള പെൺകുട്ടിയെ മുടിയിൽ പിടിച്ച് നിലത്തു വലിച്ചിഴച്ചും മരത്തിൽ കെട്ടിയിട്ടും മര്‍ദിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വലിയ വടി ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്നാണ് പരസ്യമായി മർദിക്കുന്നത്. ക്രൂരമർദനത്തിന്റെ നടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. മൂന്നുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പെൺകുട്ടി തിരികെ എത്തിയതാണ് കുടുംബാംഗങ്ങളെ രോഷാകുലരാക്കിയത്. 

പ്രതികളിൽ ഒരാൾ തന്നെയാണ് മർദനത്തിന്റെ വിഡിയോ പകർത്തിയത്. ക്രൂരമർദനമേറ്റ് നിലവിളിക്കുന്ന യുവതിയോട്  കരച്ചിൽ നിർത്താന്‍ ഒരു പുരുഷൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം. നീ എന്തിനാണ് തിരികെ വന്നതെന്ന് ഇയാൾ ചോദിക്കുന്നതും വിഡിയോയിലുണ്ട്. മറ്റൊരു പുരുഷൻ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്യുന്നുണ്ട്. മർദനത്തിനുപയോഗിച്ച വടി ഒടിയുന്നതു വരെ ഇയാള്‍ ക്രൂരത തുടർന്നു. 

സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ പെൺകുട്ടിയെ ഏതാനും പുരുഷൻമാർ ചേർന്ന് മരത്തിൽ കെട്ടിയിടുകയും അവളെ കളിയാക്കി ചിരിക്കുന്നതും കാണാം. ഒരു ചെറിയ പെൺകുട്ടി ഉൾപ്പെടെ നിരവധി പേർ ഈ കാഴ്ച കണ്ടു നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. എന്നാൽ കാഴ്ചക്കാരിൽ ആരും തന്നെ അവളെ സഹായിക്കാനായി എത്തിയില്ല. ജൂൺ 28നായിരുന്നു സംഭവം. സംഭവത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം നടത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെയും ബന്ധുക്കളായ പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. 

English Summary: Madhya Pradesh Woman Dragged By Hair, Thrashed For Leaving In-Laws' House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA