ADVERTISEMENT

എത്രയൊക്കെ പോസിറ്റിവായിരിക്കാൻ ശ്രമിച്ചാലും നെഗറ്റിവ് ചിന്തകള്‍ ഓരോദിവസവും നമ്മെ വേട്ടയാടാതിരിക്കില്ല. ഇത്തരം നെഗറ്റിവ് ചിന്തകൾ പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിനൊപ്പം തന്നെ മാനസിക സമ്മർദങ്ങൾക്കും കാരണമാകും. ഇന്റർനെറ്റിന്റെ ഇക്കാലത്ത് ഇത്തരം ചിന്തകളുണ്ടാക്കുന്ന മാനസിക സമ്മർദങ്ങൾ ചെറുതല്ലെന്നാണ് സമീപകാലത്തെ പഠനങ്ങളിൽ വ്യക്തമാകുന്നത്. എന്നാൽ ഇവിടെ ഒരുസ്ത്രീ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നൽകുന്ന പോസിറ്റിവ് ചിന്തകളില്‍ ആകൃഷ്ടരായിരിക്കുകയാണ് സോഷ്യൽ മീഡിയ. മദർ വിത്ത് സെൻ എന്ന പേജിലൂടെ പൂനം സപ്ര എന്ന സ്ത്രീയാണ് പോസിറ്റിവ് ചിന്തകൾ ഭംഗിയായി നെറ്റിസൺസിനിടയിലേക്ക് എത്തിക്കുന്നത്. 

പോസിറ്റിവ് സന്ദേശങ്ങളും കഥകളുമൊക്കെ എഴുതിയ പ്ലക്കാർഡുകളുടെ ചിത്രങ്ങളാണ് പൂനം തന്റെ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. ജീവിതം നന്നായി മുന്നോട്ടു കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പൂനത്തിന്റെ പ്ലക്കാർഡുകൾ. എപ്പോഴും ഓർമിക്കേണ്ട ചിലകാര്യങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പൂനം പങ്കുവയ്ക്കുന്നത്. നമ്മൾ മനസ്സിൽ വളർത്തുന്ന ചിന്തകളും ജീവിതവും തമ്മിലുള്ള ബന്ധം പറയുന്ന കഥകളാണ് കഴിഞ്ഞ ദിവസം പൂനം പങ്കുവച്ചത്. ഇരുപത്തി അയ്യായിരത്തോളം ലൈക്കാണ് ഈ പ്ലക്കാർഡിനു ലഭിച്ചത്. 

നിരവധി പേരാണ് പൂനത്തിന്റെ സന്ദേശങ്ങൾക്കു കമന്റുകളുമായി എത്തിയത്. മനോഹരമായ സന്ദേശങ്ങൾ വളരെ രസകരമായ രീതിയിലാണ് പുനം അവതരിപ്പിക്കുന്നതാണ് എന്നാണ് പലരുടെയും കമന്റുകൾ. ഒന്നരലക്ഷത്തിലധികം ഫോളവഴ്സുണ്ട്. സോഷ്യൽ മീഡിയയിൽ ഒന്നരലക്ഷത്തിലധികം ഫോളവേഴ്സുണ്ട് പൂനത്തിന്. നിരവധി പേർ ഈ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

English Summary: ‘Mother With Sign’ shares simple story about cherishing life’s precious moments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com