ADVERTISEMENT

പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരി. യുഎസിലാണ് സംഭവം. ഉയർന്നു പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ യുവതി തള്ളിത്തുറക്കാൻ ശ്രമിക്കുകയും ഫ്ലൈറ്റ് ക്രൂവിനെ ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 

lol.ariee എന്ന ടിക്ടോക്ക് അക്കൗണ്ടിൽ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങി പോകുമ്പോള്‍ പിറകിൽ നിന്ന് ഒരു യുവതി ബഹളമുണ്ടാക്കുന്നതു കേൾക്കാം. യാത്രക്കാരി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വിമാന ജീവനക്കാർ ഇടപെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഡാലസ് ഫോർട്ട് വർത്തിൽ നിന്ന് ഷാർലറ്റ് എൻസിയിലേക്കുള്ള വിമാനം ഒരു മണിക്കൂർ വൈകിയത് യുവതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം പറന്നു കൊണ്ടിരിക്കെ യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് വാതിൽ തള്ളിത്തുറന്ന് പുറത്തുചാടാൻ ശ്രമിച്ചു. വിമാനത്തിൽ ഒരു മോശം സാഹചര്യമുണ്ടായതിനാൽ യാത്രക്കാരോട് അവരുടെ സീറ്റുകളിൽ തന്നെ ഇരിക്കണമെന്ന് പൈലറ്റ് അഭ്യർഥിച്ചതായി വിഡിയോ പങ്കുവച്ച വ്യക്തി പറയുന്നുണ്ട്. 

‘പുലര്‍ച്ചെ ഒന്നര മണിയോടെ ഫ്ലൈറ്റ് സ്റ്റാഫ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതു കാണാമായിരുന്നു. അക്രമാസക്തയായ സ്ത്രീയെ തടയാൻ വിമാനത്തിലെ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചു. ഇവരെ സീറ്റിൽ ബന്ധനസ്ഥയാക്കി.  വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനൊപ്പം സ്ത്രീ ഒരു ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു. മറ്റുള്ള യാത്രക്കാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് വിമാനത്തിലെ ഉദ്യോഗസ്ഥർ അക്രമാസക്തയായ സ്ത്രീയെ ബന്ധനസ്ഥയാക്കിയത്. ലാൻഡിങ്ങിനു ശേഷം സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇവർക്ക് വിമാനത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ’–വിഡിയോ പങ്കുവച്ച വ്യക്തി വ്യക്തമാക്കി

English Summary: Woman Tries To Open Plane Door Mid-air, Gets Duct-taped To Seat By Crew 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com