ADVERTISEMENT

ഉത്തർപ്രദേശിൽ ഒരു സ്ത്രീ ബഹുനിലക്കെട്ടിടത്തിൽനിന്നു താഴെ വീഴുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജൂലൈ 13 ന് ഗാസിയാബാദിലെ ക്രോസിങ് റിപ്പബ്ലിക്കിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽനിന്നാണ് സ്ത്രീ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവർ നോയിഡയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

ബാൽക്കണിയിൽ‍ ഭർത്താവുമായുള്ള വഴക്കിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം. നിലതെറ്റി വീഴുന്നതിനിടെ ഭർത്താവ് അവരുടെ കയ്യിൽപിടിച്ചെങ്കിലും ഉയർത്തിയെടുക്കാനാവാതെ വഴുതിപ്പോവുകയായിരുന്നു. അതേസമയം, വഴക്കിനെത്തുടർന്ന് ഇവർ ചാടുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ബാൽക്കണിയുടെ കൈവരിക്കു പുറത്ത് ഭർത്താവിന്റെ കൈകളിൽ തൂങ്ങിക്കിടക്കുന്ന സ്ത്രീ പിടിവിട്ടു വീഴുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

English Summary: Woman Falls off 9th Floor Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com