ADVERTISEMENT

ഹലീമ ഏദൻ എന്ന യുവതി അറിയപ്പെടുന്നത് ‘ഹിജാബി മോഡൽ’ എന്ന നിലയിലാണ്. എന്നാൽ ഹലീമ മോഡലിങ് രംഗം വിടുകയാണെന്ന വാർത്ത ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. കഴി​ഞ്ഞ നവംബറിലാണ് താൻ മോഡലിങ് രംഗം വിടുകയാണെന്ന് ഹലീമ വ്യക്തമാക്കിയത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹലീമ മോഡലിങ് രംഗത്തു നിന്നുള്ള വിടവാങ്ങലിനെ കുറിച്ചു വ്യക്തമാക്കിയത്. 

ഹലീമയുടെ വാക്കുകൾ ഇങ്ങനെ: മോഡലിങ്ങിൽ എന്റെ ഹിജാബിനെയും ഒപ്പം കൂട്ടാനാണ് ഞാൻ ആഗ്രഹിച്ചത്. ഇക്കാര്യത്തിൽ ഞാനെന്റെ ടീമിനെ വിശ്വസിച്ചു. സ്റ്റൈലിങ്ങിന്റെ ഭാഗമായി സാധാരണ ഹിജാബിനു പകരം അവർ ജീൻസ് നൽകി. ഓരോ ഷൂട്ട് കഴിയുമ്പോഴും എന്റെ ഹിജാബിന്റെ അളവ് ചെറുതായി. ചിലപ്പോൾ കഴുത്തു കാണിക്കേണ്ടി വന്നു. ഫാഷൻ വ്യവസായത്തിലെ ആളുകൾ ചൂഷകരാണെന്നത് വസ്തുതയാണ്.  വൈവിധ്യത്തെ അംഗീകരിക്കാൻ പലപ്പോഴും വിമുഖതയുണ്ട്. മോഡലുകളെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്നു കരുതുന്നവരാണ് ഈ ഇൻഡസ്ട്രിയിൽ ഭൂരിഭാഗവും. ക്യാറ്റ്‌വാക്കിൽ മാത്രം പോരാ വൈവിധ്യം. എല്ലാ മേഖലയിലും വൈവിധ്യം ആവശ്യമാണ്.’– ഹലീമ പറയുന്നു. 

തനിക്കു ശേഷം വന്ന ഹിജാബി മോഡലുകൾ വലിയ വിവേചനം നേരിട്ടതായും വസ്ത്രം മാറാൻ മുറി പോലും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. തന്റെ തുറന്നു പറച്ചിൽ നിരവധി പേർക്ക് ശക്തി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 2016ലാണ് ഹിജാബി മോഡലായി മിസ് മിനിസോട്ട മത്സരത്തിൽ ഇവർ പങ്കെടുത്തത്. പിന്നീട് ഐഎംജി മോഡൽസിൽ കരാർ ഒപ്പുവയ്ക്കുകയായിരുന്നു. 2019ൽ ബുർഖിനി അണിഞ്ഞ ആദ്യ മോഡല്‍ എന്ന നിലയിൽ ഹലീമ വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. 

English Summary: ‘My hijab kept shrinking and got smaller with each shoot’: Halima Aden on quitting modelling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com