ADVERTISEMENT

സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു മീടു വെളിപ്പെടുത്തലുകൾ. നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ഹോളിവുഡ് താരമായ ഷാരോൺ സ്റ്റോൺ തുറന്നു പറഞ്ഞത് ‘ബേസിക് ഇൻസ്റ്റിങ്സ്’ എന്ന സിനിമയുടെ ഒരു സീനിൽ താൻ ചതിക്കപ്പെട്ടതിനെ കുറിച്ചായിരുന്നു. തന്റെ നഗ്നതയാണ് അവർ ഷൂട്ട് ചെയ്ത് അങ്ങനെ തന്നെ സിനിമയിൽ ഉപയോഗിച്ചെന്നായിരുന്നു ഷാരോൺ സ്റ്റോൺ വ്യക്തമാക്കിയത്. സംവിധായകൻ കള്ളം പറയുകയായിരുന്നു എന്നും ഷാരോൺ പറഞ്ഞിരുന്നു.

സിനിമയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കുകയാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്റിമസി കോർഡിനേറ്ററായ ആസ്ത ഖന്ന.  ‘ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അവർക്ക് ഒരു സ്കിൻ കളർ ഇന്നർവെയർ നൽകുമായിരുന്നു.’ എന്നാണ് ഇരുപത്തിയാറുകാരിയായ ആസ്ത ഖന്ന പറയുന്നത്. കഴിഞ്ഞ ഒൻപതുമാസമായി ആസ്ത ഇന്ത്യൻ സിനിമയിലെ സർട്ടിഫൈഡ് ഇന്റിമസി കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. 2020ൽ ഷാകുൻ ബത്രയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ആസ്ത. ബത്രയുടെ ഒരു ചിത്രത്തിനു വേണ്ടിയാണ് ഇന്റിമസി കോർഡിനേറ്ററാനായുള്ള തിരച്ചിൽ ആസ്ത ആരംഭിച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയൊരു പോസ്റ്റിനെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ലെന്ന് ആസ്ത പറയുന്നു. 

‘യൂഫോറിയ എന്ന നാടകത്തിനു വേണ്ടി പ്രവര്‍ത്തിച്ച അമാന്‍ഡ ബ്ലുമെന്താളിനെ പരിചയപ്പെടുന്നത് ഈ തിരച്ചിലിന് ഇടയിലാണ്. ഇന്റിമസി വര്‍ക്ക്‌ഷോപ്പുകളും അതിനായുള്ളപ്രത്യേക പരിശീലനവും അമാന്‍ഡയുടെ നിര്‍ദേശമനുസരിച്ച് താരങ്ങള്‍ക്ക് നല്‍കിയാണ് പിന്നീട് സിനിമ ഷൂട്ട് ചെയ്തത്. ആ സിനിമയ്ക്കുവേണ്ടി ഞാന്‍ ഇന്റിമസി കോർഡിനേറ്ററായി. എന്ത് തരം ഇന്റിമസി സീനുകളാണ് നമ്മള്‍ ഷൂട്ട് ചെയ്യുക എന്നതനുസരിച്ചാണ് ഇന്റിമസി കോര്‍ഡിനേറ്ററുടെ ജോലി. ചെറിയ ചുംബനം മുതല്‍ സെക്‌സ് സീനുകളും ബലാത്സംഗ രംഗങ്ങളും വരെ ഇന്റിമസി കോർഡിനേറ്ററുടെ നിർദേശം അനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാവാത്ത കൂട്ടികളുടെ ഇത്തരം സീനുകളുണ്ടെങ്കില്‍ കൂടുതല്‍ കരുതലോടെ വേണം നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. കാരണം നമ്മുടെ സാമൂഹിക സാഹചര്യം അങ്ങനെയാണ്. ഞാൻ ഒരു സെക്സ് പൊലീസ് അല്ല. ആളുകൾക്ക് സുരക്ഷിതമായും മാനസിക സമ്മർദമൊഴിവാക്കിയും ജോലി ചെയ്യാനുള്ള അവസരമാണ് എന്റെ ടീം ഒരുക്കുന്നത്.’– ആസ്ത പറയുന്നു. 

അമാന്‍ഡയാണ് ഇന്റിമസി കോര്‍ഡിനേറ്റര്‍ എന്ന പോസ്റ്റ് ആസ്തയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് കൊറോണ പടര്‍ന്നു പിടിച്ചതോടെ ഷൂട്ടിങുകള്‍ നിര്‍ത്തി വീട്ടിലിരുന്നപ്പോഴാണ് ഇന്റിമസി പ്രൊഫഷനൽ അസോസിയേഷന്റെ ഇരുപതാഴ്ച നീളുന്ന പരിശീലന പരിപാടിയിൽ ആസ്ത പങ്കെടുത്തത്. സർട്ടിഫിക്കറ്റും ആസ്ത കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവരുടെ നിരവധി ചിത്രങ്ങളില്‍ ആസ്ത പ്രവര്‍ത്തിച്ചു കഴിഞ്ഞു. 

 

English Summary: India's First Intimacy Coordinator Aastha Khanna: This Job Didn't Even Exist Before #MeToo Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com