sections
MORE

കൽക്കരി ഖനന മേഖലയില്‍ ജനനം; ആദ്യ വനിതാ ഖനന എൻജിനിയറായി ആകാംക്ഷ; ചരിത്ര നിയോഗം

aakansha
SHARE

വനിതാ പങ്കാളിത്തം ഖനി മേഖലയിലേക്കും.  രാജ്യത്തെ  ആദ്യ വനിതാ ഖനി തൊഴിലാളിയെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾ ലിമിറ്റഡ് (സിസിഎൽ)നിയമിച്ചു. മഹാരത്ന കമ്പനികളിൽപ്പെട്ട സിസിഎല്ലിലെ ആദ്യ ഖനന എൻജിനിയറായി ഹസാരിബാഗ് സ്വദേശി ആകാംക്ഷ കുമാരി  ചുമതലേയറ്റു.ബി​െഎടി സിന്ദ്രിയിൽ നിന്നു എൻജിനീയറിങ് നേടിയ 25 കാരിയായ  ആകാംക്ഷ കുമാരി കോൾ ഇന്ത്യയുടെയും രാജ്യത്തെയും ചരിത്രത്തിലെ ആദ്യ വനിതാ ഖനന എൻജിനീയറാണ്. സിസിഎല്ലിന്റെ വടക്കൻ കരൻപുര പ്രദേശത്തെ  ചൂരി ഭൂഗർഭ ഖനികളിലാണ്് ആകാംക്ഷയ്ക്ക് നിയമനം. 

പുരോഗമന തീരുമാനമെന്ന് പ്രഹ്ലാദ് ജോഷി

ലിം​ഗ സമത്വം പ്രോൽസാഹിപ്പിക്കാനും കൂടുതൽ അവസരങ്ങൾ സ്യഷ്ടിക്കാനും കേന്ദ്രസർക്കാർ സ്ത്രീകളെ ഭൂഗർഭ കൽക്കരി ഖനികളിൽ ജോലി ചെയ്യാൻ അനുവദിച്ചതായി പുതിയ നേട്ടത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.  സിസിഎല്ലിൽ നിരവധി വനിതാ ഓഫിസർമാർ ജീവനക്കാർ  മുതൽ ഡോക്ടർമാർ വരെയും സെക്യുരിറ്റി മുതൽ ഭാരമേറിയ യന്ത്രങ്ങൾ വരെ പ്രവർത്തിപ്പിക്കുന്ന വനിതകളുണ്ട്.  ഖനന പ്രവർത്തന മേഖലയിലെ പുരോ​ഗമനകരമായ മാറ്റത്തിന് പുതിയ നിയമനം സാക്ഷ്യം വഹിക്കുന്നത്. ഭൂഗർഭ കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന ആദ്യ വനിതയാണ് ആകാംക്ഷകുമാരിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി

ചെറുപ്പം മുതലെ കൽക്കരിയെ കണ്ടറിഞ്ഞ്..

ഹസാരി​ബാ​ഗ് ജില്ലയിലെ ബർകഗാവ് സ്വദേശിയായ ആകാംക്ഷ നവോദയ സ്കൂളിലൂടെയാണ് എൻജിനീയറിങ് മേഖലയിലെത്തുന്നത്. കൽക്കരി മേഖലയിൽ ജനിച്ചു വളർന്നതിനാൽ  കൽക്കരി ഖനന പ്രവർത്തനങ്ങൾക്ക് അടുത്ത് നിന്ന് സാക്ഷ്യം വഹിച്ചിരുന്നതായും കുട്ടിക്കാലം മുതൽ അതിൽ താത്പര്യമായിരുന്നുവെന്നും  ആകാംക്ഷ കുമാരി പറയുന്നു. കുട്ടിക്കാലം മുതൽ ഖനികളോടും  അതിന്റെ പ്രവർത്തനങ്ങളോടും സ്വാഭാവികമായ ജിജ്ഞാസ വളർത്തി. ഇത് ധൻബാദിലെ ബിെഎടി സിന്ദ്രിയിൽ മെനിങ് എൻജിനീയറിങ് തിരഞ്ഞെടുക്കാൻ കാരണമായി. 2018ൽ എൻജിനീയറിങ് ബിരുദം നേടി. കഴിഞ്ഞദിവസം  ഭൂ​ഗർഭ ഖനികളിൽ നിയോ​ഗിക്കപ്പെട്ടു.

കഠിനാധ്വാനത്തിലൂടെ ചരിത്രമാറ്റം

കോൾ ഇന്ത്യയിൽ ചേരുന്നതിന് മുൻപ്  അവർ രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ബലാരിയ ഖനികളിൽ മുന്നു വർഷം ജോലി ചെയ്തു. എന്റെ കുടുംബത്തിൽ നിന്ന് ആർക്കും ഖനന കൽക്കരി മേഖലയിൽ ഒരു പശ്ചാത്തലവുമില്ല. പക്ഷേ എന്റെ സ്വപ്നങ്ങൾ പിന്തുടരാൻ എന്നെ സഹായിച്ച അവരുടെ  അനന്തമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.  രാജ്യത്തെ സ്ത്രീകൾ ദിനം പ്രതി പുതിയ ഉയരങ്ങൾ ഉയർത്തുകയും വിവിധ മേഖലകളിൽ  പ്രശസ്തി നേടുകയും ചെയ്യുന്നു ആകാംക്ഷ പറഞ്ഞു.  കഠിനാധ്വാനത്തിലൂടെ ആകാംക്ഷ ചരിത്ര മാറ്റത്തിന് തുടക്കം കുറിച്ചതായി സിസിഎൽ സിഎംഡി സി.എം. പ്രസാദ്  വ്യക്തമാക്കി.

English Summary: Akansha Kumari Made History

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA