ADVERTISEMENT

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തു മൂന്നു മാസങ്ങൾക്കു ശേഷം യുവതി വീണ്ടും ഗർഭിണിയായി. ഒഡിഷയിലെ ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് 31കാരിയായ യുവതിക്ക് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തി എങ്കിലും പരാജയപ്പെട്ടു. സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ജജ്പൂരിലെ മാർക്കണ്ഡപൂർ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിർത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാർച്ചിലാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആർത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാൽ പിന്നീട് മൂന്നുമാസമായി ആർത്തവം ഉണ്ടാകാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. 

സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ: ‘രണ്ടുമാസമായി ആർത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി. തുടർന്ന് ആശുപത്രിയിൽ പോയി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. ’– റിന ജെന പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പട്ട് യുവതി പരാതി നൽകി. സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. 

English Summary: Odisha Woman Gets Pregnant After ‘faulty’ Sterilisation Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com