sections
MORE

രാത്രി വടി സമീപത്തു വച്ചാണ് ഉറങ്ങുന്നത്; കരളലിയുന്ന ജീവിത കഥയുമായി അസ്മ

asma
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അസ്മ
SHARE

സുരക്ഷിതമായ വീട് ഏതൊരാളുടെയും സ്വപ്നമാണ്. ഈ സ്വപ്നവുമായി ജീവിച്ച ഒരു പെൺകുട്ടിയുണ്ട് മുംബൈയിൽ. അവളുടെ പേരാണ് അസ്മ. പതിനേഴുകാരിയായ അസ്മയുടെ ജീവിതം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അസ്മയ്ക്ക് സ്വന്തമായി ഒരു സുരക്ഷിത ഭവനം ഒരുങ്ങിയിരിക്കുകയാണ്. തെരുവിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന അസ്മയുടെ ജീവിതം വാർത്തകളിൽ നിറഞ്ഞതോടെയാണ് സഹായവും എത്തിയത്. 

ശീതളപാനീയം വിൽക്കുന്ന ജോലിയാണ് അസ്മയുടെ അച്ഛന്. സാമ്പത്തിക പരാധീനതകൾ കാരണം കുടുംബത്തിന് വീടെന്ന സ്വപ്നം അന്യമായി. അപ്പോഴും പഠനത്തിൽ വീട്ടുവീഴ് നടത്താൻ അസ്മ തയ്യാറായിരുന്നില്ല. തെരുവ് വിളക്കിനു കീഴിലിരുന്ന് പഠിച്ചിരുന്ന അസ്മയെ പലരും ശ്രദ്ധിച്ചിരുന്നു. ചർച്ച് ഗേറ്റിലെ കെസി കോളജിൽ പഠിക്കുന്ന അസ്മ തെരുവിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് വൈറലായിരുന്നത്. 

ചിത്രങ്ങൾ വൈറലായതോടെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒ എല്ലാ മാസവും അസ്മയ്ക്കായി 3000 രൂപ നൽകാമെന്ന് അറിയിക്കുകയായിരുന്നു.അസ്മയുടെ പഠനം കഴിയുന്നതു വരെ മുടങ്ങാതെ പണം നൽകുമെന്നും സംഘടന അറിയിച്ചു. കൂടാതെ ചില സന്നദ്ധ പ്രവർത്തകർ അസ്മയ്ക്കായി ഒരുലക്ഷം രൂപയോളം സമാഹരിച്ചു. തത്കാലം തെരുവിൽ നിന്ന് മാറി ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കാനാണ് ഇത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അസ്മയും കുടുംബവും പുതിയ വീട്ടിലേക്കു മാറിയത്. 

വഴിയോരത്തിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് അസ്മ പറഞ്ഞു. വാഹനങ്ങളുടെ ശബ്ദത്തിനിടയിൽ പഠിക്കുക എന്നതും മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും ഏറെ ശ്രമകരമാണ്. ഇടയ്ക്കിടെയുള്ള പൊലീസ് പട്രോളിങ് മൂലം ഒരു സ്ഥലത്ത് സ്ഥിരമായി ഇരിക്കാനും സാധിക്കില്ലെന്ന് അസ്മ പറയുന്നു. 

സമാധാനത്തോടെ ഒരിക്കലും തെരുവില്‍ ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും അസ്മ വ്യക്തമാക്കി. കിടക്കുന്നതിനിടെ ശല്യം ചെയ്യാനെത്തുന്നവർ നിരവധിയാണ്. വടിയും മറ്റും ഉപയേഗിച്ചാണ് പ്രതിരോധിച്ചത്. പഠനം മുന്നോട്ടു കൊണ്ടുപോകണമെന്നും സ്വന്തമായൊരു വീട് നേടിയെടുക്കലാണ് ആത്യന്തിക ലക്ഷ്യമെന്നും അസ്മ പറയുന്നു. 

English Summary: Girl Who Studied For SSC Exam On Footpath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA