sections
MORE

പാരാലിംപിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയ അവനി; അതിശയിപ്പിക്കന്ന ജീവിത കഥ

SHOOTING-OLY-2020-2021-TOKYO-PARALYMPICS
അവനി ലഖേര. ചിത്രം∙ എഎഫ്പി
SHARE

ഞാനൊരു പുസ്തകം വായിച്ചു. അതെന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു, ഓർഹൻ പാമൂക്കിന്റെ ‘ദ് ന്യൂ ലൈഫ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ ഒരു വാക്യമാണിത്. ഒരു പുസ്തകത്തിന് ഒരാളുടെ ജീവിതം മാറ്റി മറിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാൽ അവനി ലെഖാര പറയും കഴിയുമെന്ന്. കാരണം അഭിനവ് ബിന്ദ്രയുടെ ആത്കഥ ‘എ ഷോട്ട് അറ്റ് ഹിസ്റ്ററി’ അവളുടെ ജീവിതം മാറ്റി മറിച്ചു. ആയുസ്സ് മുഴുവൻ ഒരു വീൽചെയറിൽ തളയ്ക്കപ്പെട്ടുകഴിഞ്ഞു എന്നു കരുതിയ ഒരു പതിനഞ്ചുകാരിയുടെ ജീവിതം അത്ഭുതം പോലെ മാറ്റിമറിക്കാൻ ബിന്ദ്രയുടെ ആത്മകഥയ്ക്കായി. ആ അത്ഭുതത്തിന്റെ വളർച്ച ലോകത്തോളം ഉയരത്തിൽ നാം കണ്ടു. ടോക്കിയോ പാരാലിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രീപൊസിഷനിൽ വെങ്കലവും ഗുജറാത്ത് സ്വദേശിനിയായ അവനി ലെഖാര സ്വന്തമാക്കി.

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നു പറന്നുയർന്ന വിജയിയുടെ കഥയാണ് അവനിയുടെ ജീവിതവും. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരാണ് പിതാവ് പ്രവീൺ കുമാർ ലെഖാരയും അമ്മ ശ്വേതയും. 2012ൽ പിതാവിന് ദോർപുരിന്റെ അഡിഷനൽ ഡിവിഷനൽ മജിസ്ട്രേറ്റായി സ്ഥാനക്കയറ്റം കിട്ടി. ഒരുപാട് പ്രതീക്ഷകളോടെയാണ് ആ കുടുംബം പുതിയ സ്ഥലത്തേക്ക് പുറപ്പെട്ടത്. ആ യാത്രയിലാണ് അവരുടെ കാർ അപകടത്തിൽ പെടുന്നത്. കുടുംബത്തിലെ എല്ലാവർക്കും സാരമായി പരുക്കേറ്റു. സാവധാനം അവരെല്ലാം പഴയ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും അവനി മാത്രം കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല. സ്പൈനൽ കോഡിന് ക്ഷതമേറ്റ അവൾ അരയ്ക്ക് താഴേക്ക് തളർന്നു പോയി. ജയ്പുർ ഡൽഹി തുടങ്ങി പറ്റാവുന്ന സ്ഥലങ്ങളിലെ ആശുപത്രികളിലെല്ലാം മാതാപിതാക്കൾ അവനിയുമായി കയറിയിറങ്ങി. ഓപ്പറേഷനുകൾ പലതും ചെയ്തു. പക്ഷേ, അവനി എഴുനേറ്റില്ല. ഒരു തിരിച്ചു വരവുണ്ടാകില്ല എന്നു ഡോക്ടർമാർ വിധിയെഴുതി.

ചികിത്സ അവസാനിപ്പിച്ച് തിരിച്ചു വീട്ടിലെത്തിയ അവനിക്ക് പുതിയ ജീവിതം അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഇനിയൊരു മടങ്ങിപ്പോക്കില്ല എന്ന സത്യം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇനിയൊരിക്കലും നൃത്തം ചവിട്ടാൻ കഴിയില്ല എന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്. മാനസികമായി തളർന്ന അവനി സ്കൂളിൽ പോകാൻ പോലും കൂട്ടാക്കിയില്ല. രണ്ടു വർഷമെടുത്തു മാതാപിതാക്കൾ അവളെ കാര്യം പറഞ്ഞു  മനസ്സിലാക്കാൻ. രണ്ടു വർഷങ്ങൾക്കു ശേഷം അവർ അവളെ ജയ്പുർ കെവി സ്കൂളിൽ ചേർത്തു. അതവളുടെ ജീവിതത്തിനു ചെറിയ മാറ്റം കൊണ്ടുവന്നു. അവിടെ കൂട്ടുകാരും അധ്യാപകരും അവൾക്കു നൽകിയ പ്രോത്സാഹനം ചെറുതായിരുന്നില്ല.

English Summary: Paralympics Gold  Medal Winner Avani Lakhera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA