ADVERTISEMENT

പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന മാനസീകവും ശാരീരികവുമായ മാറ്റങ്ങളെ കുറിച്ച് പല ചർച്ചകളും നടക്കാറുണ്ട്. ശരീരത്തിന്റെ മാറ്റങ്ങൾ പലപ്പോഴും സ്ത്രീകളെ മാനസീകമായും തളർത്തും. പ്രസവശേഷമുണ്ടാകുന്ന സ്ട്രച്ച് മാര്‍ക്കും അമിതവണ്ണവും വരെ സ്ത്രീകളെ തളർത്തുന്ന കാലത്ത് ശ്രദ്ധേയമാകുകയാണ് ദീപ കോസ്‌ലേ എന്ന യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. പ്രസവത്തിനു ശേഷം തന്റെ ശരീരത്തിനുണ്ടായ മാറ്റത്തെ കുറിച്ച് ചിത്രങ്ങൾ സഹിതം കുറിപ്പു പങ്കുവയ്ക്കുകയാണ് ദീപിക.

പ്രസവത്തിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ദീപ തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നത്. ബിക്കിനി ധരിച്ചുള്ള ചിത്രം പങ്കുവച്ച അവർ പ്രസവാനന്തരം തന്റെ വയറിന്റെ രൂപത്തിനുണ്ടായ മാറ്റത്തെ കുറിച്ചാണ് പറയുന്നത്. പ്രസവശേഷം എങ്ങനെയാണ് പഴയ ശരീരത്തിലേക്ക് തിരിച്ചെത്തിയതെന്ന മറ്റു സ്ത്രീകളുെട ചോദ്യത്തിന് താനും വ്യത്യസ്തയല്ലെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും വ്യക്തമാക്കിയത്. 

ഒരു കുഞ്ഞിനു ജന്മം നൽകിയത് എങ്ങനെയാണ് ശരീരത്തെ മാറ്റുന്നതെന്ന് പറയുകയാണ് ദീപ. ഇപ്പോഴും വണ്ണംവച്ച ശരീരത്തോടു പൊരുത്തപ്പെട്ടിട്ടില്ലെന്നും ദീപ കുറിച്ചു. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയിട്ടുണ്ടെങ്കിലും ശരീരം പഴയപോലെയാകില്ലെന്ന് ബോധ്യമുണ്ടെന്നും ദീപ പറയുന്നു. 

‘എന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ പരിപോഷിപ്പിക്കുക.ും വളർത്തുകയും ചെയ്യുന്ന ശരീരമാണ് ഇത്. ആ ശരീരത്തോട് അനുകമ്പയും സ്നേഹവും തോന്നാതിരിക്കില്ല. മാതൃത്വത്തിലേക്കുള്ള യുദ്ധത്തിന്റെ അടയാളമാണ് ഈ സ്ട്രച്ച് മാർക്കുകൾ. അത് മനോഹരമാണ്. പഴയശരീരത്തിലേക്ക് എത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇഷ്ടമുള്ള വസ്ത്രത്തോട് വിട്ടുവീഴ്ചയില്ല. അത് ധരിക്കും. ’– ദീപ കുറിച്ചു. 

നിരവധി പേരാണ് ദീപയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. പ്രസവാനന്തരം ശരീരത്തിനു വന്ന മാറ്റങ്ങളെ ഇതുപോലെ തുറന്നെഴുതണമെന്നാണ് പലരുടെയും കമന്റുകൾ. പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ദീപ അഭിനന്ദനം അർഹിക്കുന്നു എന്നും പലരും കുറിച്ചു. 

English Summary: Diipa's Post Parturm photos 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com