ADVERTISEMENT

യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാർലമെൻ്റ് എന്ന ഖ്യാതി കപ്പിനും ചുണ്ടിനും മധ്യ ഐസ്‌ലാൻഡിനു നഷ്ടമായി. സെപ്റ്റംബർ 25 ന് നടന്ന  തിഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്തു വന്നപ്പോൾ ഐസ്‌ലാൻഡ് പാർലമെൻ്റിലേക്ക് 33 വനിതകൾ വിജയിച്ചു. 63 അംഗ സഭയിൽ 33 വനിതകൾ. 52% വനിതാ പ്രാതിനിധ്യം. എന്നാൽ ആഘോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രം. 

റീ കൗണ്ടിങ്ങിൽ മൂന്നു വനിതകൾ പരാജയപ്പെട്ടു. ഇതോടെ വനിതാ എംപിമാരുടെ എണ്ണം 30 ആയി കുറഞ്ഞു. എന്നാലും യൂറോപ്പിലെ ഏറ്റവും അധികം വനിതാ പ്രാതിനിധ്യം ഐസ്‌ലാൻഡ് പാർലവെൻറിൻ്റെ പേരിൽ ചേർക്കപ്പെട്ടു. 47.6% വനിതാ പ്രാതിനിധ്യം. രണ്ടാം സ്ഥാനം സ്വീഡന് - 47%. ഐസ്‌ലാൻഡ് നിയമനിർമാണ സഭകളിൽ വനിത സംവണ നിയമം നിലവിലില്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്.

സ്ത്രീ ശാക്തീകരണത്തിൽ മറ്റൊരു റെക്കോർഡും ഐസ്‌ലാൻഡിനു സ്വന്തമായിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യ വനിതാ പ്രസിഡൻ്റ് ഐസ്‌ലാൻഡിലാണ്; 1980-ൽ വിഗ്ദിസ് ഫിൻ ബഗദാരെ.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ നിലവിലെ വനിതാ പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോറിയോ ഭരണം നിലനിർത്തും. ഇവർ നേതൃത്വം നൽകുന്ന മുന്നണി 63-ൽ 37 സീറ്റു നേടി.വനിതാ  പ്രാതിനിധ്യത്തിൽ മുന്നിട്ടു നിൽക്കുന്ന പാർലമെൻ്റുകൾ

റുവാണ്ട : 61.31%

ക്യൂബ: 53.4

നിക്കരാഗ്വ : 50.6

മെക്സികോ : 50

യുഎഇ : 50

 

മറ്റു പ്രധാന രാജ്യങ്ങളിലെ സ്ഥിതി

യുകെ : 34.2%

യുഎസ്എ: 27.6

ഇന്ത്യ (ലോക്സഭ): 14.5

English Summary: Iceland elects its first female-majority parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com