ADVERTISEMENT

ശസ്ത്രക്രിയയ്ക്ക് ഇടയി‍ൽ കരഞ്ഞ യുവതിയിൽ നിന്ന് അധികം തുക ഈടാക്കി അമേരിക്കയിലെ ആശുപത്രി. ആശുപത്രി ബില്ല് വന്നപ്പോൾ ശസ്ത്രക്രിയയുടേത് അല്ലാത്ത തുക കണ്ട് തിരക്കിയപ്പോഴാണു യുവതിക്ക് കാര്യം വ്യക്തമായത്. കരഞ്ഞത് അവർ നിഷേധിക്കുന്നില്ല. എന്നാലും ഇങ്ങനെയും ഒരു നിരക്കോ എന്നാണു ചോദ്യം. തന്റെ സംശയം അവർ സമൂഹ മാധ്യമത്തിൽ ആശുപത്രി ബിൽ സഹിതം പോസ്റ്റ് ചെയ്തു. വേഗം തന്നെ വൈറലായ കുറിപ്പിനു മറുപടിയായി നൂറു കണക്കിനു പേർ അദ്ഭുതപ്പെടുന്നു; ഇങ്ങനെയും ഒരു നിരക്കോ എന്ന് ചോദിച്ചുകൊണ്ട്. 

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരക്കുകൾക്കിടെ ‘ബ്രീഫ് ഇമോഷൻ’ എന്നു രേഖപ്പെടുത്തി അശുപത്രി അധികൃതർ 11 ഡോളർ (ഏകദേശം 815 രൂപ) ആണ് ഈടാക്കിയിരിക്കുന്നത്. അൽപനേരത്തേക്ക് യുവതി സങ്കടം എന്ന വികാരം പ്രകടിപ്പിച്ചു എന്നതാണു കുറ്റം. മിഡ്ജ് എന്നാണു യുവതിയുടെ പേര്. ബില്ലിന്റെ കോപ്പി അവർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ശരീരത്തിൽ ആവശ്യമില്ലാത്ത ഒരു അടയാളം നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ശസ്ത്രക്രിയ . 

ശസ്ത്രക്രിയയുടെ വേദന മാറാൻ താൻ മിഠായി പോലും ചോദിച്ചില്ലെന്നും യുവതി പറയുന്നു. താൻ മിഠായി ചോദിച്ചിരുന്നെങ്കിൽ അതിന്റെ നിരക്കും ഈടാക്കുമായിരുന്നല്ലോ എന്നും അവർ പരിതപിക്കുന്നുണ്ട്. എന്തായാലും യുവതിയുടെ പോസ്റ്റ് വായിച്ചവരൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇതെന്താണ് കാര്യം എന്നും അവർ ചോദിക്കുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും അമിത നിരക്ക് ഈടാക്കുന്ന ആശുപത്രികളിൽ നിന്നുള്ള അനുഭവങ്ങൾ ചിലർ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

ചിലർ തങ്ങളുടെ ധാർമിക രോഷം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ ഉള്ളു തുറന്ന് ചിരിക്കുകയായിരുന്നു. എന്തായാലും ആശുപത്രി അധികൃതരുടെ നടപടി അസംബന്ധം തന്നെ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. 

ബില്ല് വന്നപ്പോൾ കാര്യം അറിയാൻ മിഡ്ജ് അധികാരികളെ സമീപിച്ചിരുന്നു. അപ്പോഴാണ് ഡോക്ടർമാർ നിരക്കിന്റെ രഹസ്യം വെളിപ്പെടുത്തിയതും മിഡ്ജ് ഞെട്ടിയതും. ഇപ്പോഴിതാ പോസ്റ്റ് വായിച്ചവരാണ് ഞെട്ടിക്കൊണ്ടിരിക്കുന്നത്. അവർ വ്യാപകമായി സംഭവം ഷെയർ ചെയ്യുന്നു. അറിഞ്ഞവരൊക്കെ അദ്ഭുതം രേഖപ്പെടുത്തി കൂട്ടത്തിൽ പങ്കുചേരുന്നു. ഇനി എത്ര വേദനയെടുത്താലും ആശുപത്രിയിൽ കരയില്ലെന്നും പലരും പ്രതിജ്ഞ ചെയ്യുന്നു. 

English Summary: ‘Brief Emotion’: Woman claims she was charged $11 for crying during surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com