ADVERTISEMENT

കാറിനുള്ളിൽ മോഷ്ടാവിനെ പൂട്ടിയിട്ട ഒരു യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഒരു മോഷണം കൺമുന്നിലുണ്ടാകുമ്പോൾ ബുദ്ധിപരമായി ഇടപെട്ട യുവതിയുടെതാണ് വിഡിയോ. പൊലീസ് ബുദ്ധിയോടെ മോഷ്ടാവിനെ ഒറ്റയ്ക്ക് പിടികൂടിയ വിദ്യാർഥിനിയായ പെണ്‍കുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്. തന്റെ ബെൻസ് കാർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് പെൺകുട്ടി. 

നിർത്തിയിട്ടിരുന്ന വാഹനത്തിലുള്ള മോഷ്ടാവിനെ കണ്ട യുവതി ഇയാളെ കാറിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുന്നതു വരെ കാർ പൂട്ടി താക്കോലുമായി യുവതി പുറത്ത് നിലയുറപ്പിച്ചു. വീടിനു പുറത്താണ് പെൺകുട്ടി കാർ നിർത്തിയിട്ടിരുന്നത്. രാത്രി 9 മണിയോടെ വീടിന്റെ ജനലിലൂടെ പുറത്തേക്കു നോക്കിയ പെൺകുട്ടി കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. വീടിനു പുറത്ത് നിർത്തിയിട്ട തന്റെ മേഴ്സിഡസ് ബെൻസിൽ ഒരാൾ ഇരിക്കുന്നു. 

അകത്തുള്ള വെളിച്ചത്തില്‍ അക്രമിയുടെ മുഖം പെൺകുട്ടി വ്യക്തമായി കാണുകയും ചെയ്തു. തന്റെ വാഹനം മോഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായി പെൺകുട്ടിക്ക് മനസ്സിലായി. തനിക്ക് പരിചയമുള്ള ആരും അല്ല കാറിനുള്ളിലുള്ളതെന്നു മനസ്സിലാക്കിയ പെൺകുട്ടി കൂടുതൽ ആലോചിക്കാതെ തന്നെ റിമോട്ട് താക്കോലെടുത്ത് കാർ പൂട്ടി. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കാറിന്റെ ഡോർ തുറക്കാൻ മോഷ്ടാവ് ശ്രമിച്ചപ്പോഴെല്ലാം കാർ പൂട്ടിക്കൊണ്ടേയിരുന്നതായി പെൺകുട്ടി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുന്നതു വരെ ഈ പ്രക്രിയ തുടർന്നെന്നും പെൺകുട്ടി വ്യക്തമാക്കി. കുറച്ചു നേരം ഡോർ തുറക്കാൻ ശ്രമിച്ച മോഷ്ടാവ് പിന്നീട് കീഴടങ്ങുകയായിരുന്നു.

തന്റെ വളർത്തുനായ നിർത്താതെ കുരയ്ക്കുന്നതു കേട്ടാണ് ജനലിലൂടെ പുറത്തേക്ക് നോക്കിയത്. തന്റെ വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവതി വഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘എന്റെ മേഴ്സിഡസ് ബെൻസ് ഒരാൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ’ എന്ന കുറിപ്പെടെയാണ് യുവതി സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതിയുടെത് ബുദ്ധിപരമായ നീക്കമാണെന്നാണ് പലരുടെയും കമന്റുകൾ. 

English Summary: Woman locks alleged thief trying to steal her Mercedes, gets him arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com