ADVERTISEMENT

മാറുന്ന ജീവിത ശൈലികൾ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്നതാണ്. ശാരീരികമായി ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ  അത് പരിഹരിക്കാനായി മനുഷ്യർ ശസ്ത്രക്രിയകൾക്കും മറ്റും വിധേയരാകാറുണ്ട്. എന്നാൽ വെല്ലുവിളി നേരിടുന്നത് മനസ്സാണെങ്കിലോ? മാനസിക പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഇലക്ട്രിക്കൽ മസ്തിഷ്കവുമായി എത്തുന്ന യുവതിയെ കുറിച്ചുള്ള വാർത്തകളാണ് കാലിഫോർണിയയിൽ  നിന്നും പുറത്തു വരുന്നത്. 

കഠിനമായ വിഷാദരോഗത്തിന് അടിമയായിരുന്ന യുവതിയിലായിരുന്നു ‘ഇലക്ട്രിക്കൽ മസ്തിഷ്കം’ പരീക്ഷിച്ചത്. മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുന്ന ഉപകരണം മസ്തിഷ്ക പ്രവർത്തനത്തെ നിയന്ത്രിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കഠിനമായ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് ഇലക്ട്രിക്കൽ മസ്തിഷ്ക ചികിത്സയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

36 വയസ്സുകാരിയായ സാറയിലാണ് ഈ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയയായ സാറ എന്ന യുവതി പറയുന്നത് ഇങ്ങനെ: ‘ എന്റെ ജീവിതം തിരികെ ലഭിക്കുകയാണെന്നാണ് തോന്നുന്നത്. അഞ്ച് വർഷത്തിനിടെ പെട്ടന്ന് ചിരിക്കാൻ എനിക്ക് സാധിച്ചു.’  നിലവിൽ ഒരു രോഗിയിൽ മാത്രമാണ് ഇലക്ട്രിക്കൽ ബ്രെയിൻ പരീക്ഷണം നടത്തിയത്. ഇത്തരത്തിൽ കഠിനമായ മാനസിക വെല്ലുവിളി നേരിടുന്നവരിൽ ഈ രീതി പരീക്ഷിക്കാവുന്നതാണെന്നാണ് വിലയിരുത്തൽ. വർഷങ്ങളോളം മാനസിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നവരിൽ പോലും ഇലക്ട്രിക്കൽ മസ്തിഷ്കത്തിലൂടെ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. 

മനഃശാസ്ത്ര ചികിത്സയിൽ ഇങ്ങനെയൊരു പരീക്ഷണം മുൻപുണ്ടായിട്ടില്ല. ഇത് ശാസ്ത്ര രംഗത്തു തന്നെ വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാലയിലെ ക്ലിനിക്കല്‍ സൈക്കാട്രി വിഭാഗം പ്രൊഫസർ കാതറിൻ സ്കാൻഗോസ് പറയുന്നു. മുൻപ് പാർക്കിൻസൻസ് രോഗികളിൽ ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജന ചികിത്സ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാൽ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിനായി ഇത്തരം ഒരു പരീക്ഷണം നടത്തുന്നത് ഇത് ആദ്യമായാണ്. അതേസമയം വളരെ വേഗത്തിൽ ഇത് എല്ലാതരം രോഗികളിലും പരീക്ഷിക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും ആരോഗ്യ വിദഗ്ധർ പറയുന്നു. 

English Summary: Woman successfully treated for depression with electrical brain implant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com