ADVERTISEMENT

പലതരത്തിലുള്ള വിഡിയോകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളി‍ൽ ഇപ്പോൾ വൈറലാകുന്നത്. മറ്റുള്ളവരോട് കരുണകാണിക്കുക എന്നത് വലിയകാര്യമാണ്. എന്നാൽ തിരക്കുകളുടെ ലോകത്ത് ജീവിക്കുന്ന നമ്മളിൽ പലരും മറ്റുള്ളവരെ സഹായിക്കാനോ അവരോട് അൽപം ദയകാണിക്കാനോ മറന്നു പോകാറുണ്ട്. എന്നാൽ ഇവിടെ ഒരു ചെറിയ ദയയിലൂടെ വലിയ നേട്ടം സ്വന്തമക്കിയിരിക്കുകയാണ്  ഒരു യുവതി. നന്മ നിറഞ്ഞ ഈ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

അപരിചിതന് ഉച്ചഭക്ഷണം വാങ്ങി നൽകാൻ തയ്യാറായ യുവതിക്ക് ലഭിച്ചതു അപ്രതീക്ഷിത സമ്മാനമായിരുന്നു. 43 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു യുവതി ഒരു സൂപ്പർമാർക്കറ്റിൽ തനിക്ക് വേണ്ട  അവശ്യ സാധനങ്ങൾ വാങ്ങുന്നത് കാണാം. ഇതിനിടെ യുവതിയോട് ഒരാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നതിനാൽ വാങ്ങി നൽകാമോ എന്നു ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ഭക്ഷണം വാങ്ങി നൽകാൻ തയ്യാറാണെന്ന് യുവതി അറിയിച്ചു. എന്നാൽ പിന്നീട് നൽകിയ  സംഭവങ്ങൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 

യുവതിയോട് സഹായം ചോദിച്ച വ്യക്തി അവരോട് പറയുന്നത് ഇങ്ങനെ: ‘എനിക്ക് നിങ്ങളോട് ചിലകാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങൾ ഇന്ന് ഇവിടെ നിന്നും വാങ്ങിയ എല്ലാ പലചരക്കു സാധനങ്ങളും സൗജന്യമാണ്. ഇന്ന് നിങ്ങൾ ഉച്ചഭക്ഷണം വാങ്ങി നൽകാന്‍ തയ്യാറായി. ഞങ്ങള്‍ ഇന്ന് നിങ്ങളുടെ പലചരക്കു സാധനങ്ങൾക്കായി എന്തെങ്കിലും നൽകുന്നു. അത്രമാത്രം’. ഈ വാക്കുകൾ കേട്ട യുവതി അമ്പരന്നു നിൽക്കുന്നതും വിഡിയോയിൽ കാണാം. ചെറിയ ദയയിലൂടെ തനിക്കു ലഭിച്ച അംഗീകാരം കണ്ട് യുവതിയുടെ കണ്ണ് നിറഞ്ഞു. തന്റെ അമ്മയാണ് ദയ പഠിപ്പിച്ചതെന്നും കുറച്ചു ദിവസം മുൻപ് അമ്മ മരിച്ചു പോയെന്നും പറഞ്ഞ് യുവതി വികാരാധീനയായി. സൂപ്പർമാർക്കറ്റിൽ നിന്നും പുറത്തിറങ്ങിയ യുവതിക്ക് ചിലർ പൂച്ചെണ്ടുകൾ നൽകുകയും ചെയ്തു. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ യുവതിയുടെ വിഡിയോ വൈറലായി. നിരവധി പേരാണ് യുവതിയുടെ നന്മയെ പ്രകീർത്തിച്ച് കമന്റുകളുമായി എത്തിയത്. 

English Summary: Woman Buys Lunch For Stranger, What He Did In Return Will Surprise You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com