ADVERTISEMENT

പെൺമക്കൾ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുകയാണ്. രാജ്യാന്തര പെൺകുഞ്ഞ് ദിനത്തിൽ പ്രിയപ്പെട്ട പെൺമക്കൾക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ അമ്മമാരും അച്ഛൻമാരും പങ്കുവച്ചു. അക്കൂട്ടത്തിൽ ഒരു അച്ഛനാണ് മുഖ്യമന്ത്രി പിണറായി വിജയനും. മകൾ വീണയ്ക്ക് ഒപ്പമുള്ള ഹൃദ്യമായ ചിത്രമാണ് പിണറായി പങ്കുവച്ചത്. 

പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കുവച്ചത്. മൈലാഞ്ചി അണിഞ്ഞ മകളുടെ കൈകൾ അദ്ദേഹം നോക്കുന്നതാണ് ചിത്രം. അച്ഛന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മകളും ചിത്രത്തിലുണ്ട്. മകൾക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമത്തിൽ വൈറലായി.

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അച്ഛന്റെയും മകളുടെയും ഹൃദ്യമായ ചിത്രം എന്നാണ് ചിലരുടെ കമന്റുകൾ. നിരവധി പേർ ആശംസകളും നേർന്നു. 

English Summary: Chief Minister Pinarayi Vijayan's Daughter's Day Post Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com