ADVERTISEMENT

ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു കുട്ടി മതി എന്നായിരുന്നു ഏതാനും വർഷങ്ങൾക്കു മുൻപ് ചൈനയുടെ നയം. പിന്നീട് 2015ൽ അത് രണ്ടു കുട്ടികൾ എന്ന നിലയിലേക്ക് എത്തി, എന്നാൽ 2021ൽ ഇത് മൂന്നുകുട്ടികൾ എന്നാക്കി മാറ്റിയിരിക്കുന്നു. എന്നാൽ കാലാകാലങ്ങളിൽ ഭരണകൂടത്തിന്റ സൗകര്യമനുസരിച്ച് മാറ്റുന്ന ഈ നയത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ചൈനീസ് വനിതകൾ. 

ജനസംഖ്യ കൂട്ടുന്നതിനും കേവലം ഉപകരണമായി ഭരണകൂടം സ്ത്രീ ശരീരത്തെ  കാണുന്നു എന്നാണ് ഉയർന്നു വരുന്ന പ്രധാന ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെബോയിലൂടെയാണ് സ്ത്രീകൾ തങ്ങളുടെ പരാതികൾ പറയുന്നത്.  1950നു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചൈനീസ് ജനസംഖ്യ എത്തിയിരിക്കുന്നത്. തുടർന്നാണ് ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ എന്ന പുതിയ നയത്തിലേക്ക് ചൈന എത്തിയത്. 

മെയ്31നായിരുന്നു പുതിയ വിജ്ഞാപനം ഇറങ്ങിയത്. എന്നാൽ വർധിച്ചു വരുന്ന ജീവിത ചിലവുകളിൽ ഈ നയം പ്രായോഗികമല്ലെന്നാണ് ജനങ്ങൾ പറയുന്നത്. വെറും സംഭാഷണത്തിൽ മാത്രം ഞങ്ങളുടെ സർക്കാർ മികച്ചതാണെന്നായിരുന്നു ചൈനീസ് ആക്ടിവിസ്റ്റ് ലുപിൻ‍ ന്യൂയോർക് ടൈംസിനോട് വ്യക്തമാക്കി. ‘സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ ലാഭമുണ്ടാക്കി നൽകാനാണ് പ്രസിഡന്റ് ഷീ ജിൻ പിങ് ശ്രമിക്കുന്നത്. അർക്ക് കൂടുതൽ കുട്ടികളെ കിട്ടുമല്ലോ. ദൈനം ദിന ജീവിതത്തിനായി സാധാരണക്കാർ ബുദ്ധിമുട്ടുന്നുണ്ട്. നിലവിലുള്ള  മക്കളുടെ വിദ്യാഭ്യാസ ഫീസ് അടയ്ക്കാൻ തന്നെ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. ചിലവുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഇതിന് പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.’– ലുപിൻ ആരോപിച്ചു. 

English Summary: Chinese Women Against Three Child Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com