ADVERTISEMENT

ഫാഷനിൽ പരീക്ഷണങ്ങൾ നടത്താൻ താത്പര്യമുള്ള വ്യക്തിയാണ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. അടുത്തിടെ വ്യത്യസ്തമായ വസ്ത്രം ധരിച്ച് മകൾക്കൊപ്പമുളള മിറയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. അക്കൂട്ടർ മിറയെയും വെറുതെ വിട്ടില്ല. മകൾക്കൊപ്പമുള്ള മിറയുടെ ചിത്രത്തിനു താഴെ രൂക്ഷമായ കമന്റുകളാണ് എത്തിയത്. 

എയർപോർട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രത്തിനു താഴെയാണ് കമന്റുകൾ. ഷാഹിദിനും മക്കളായ മിഷ കപൂറിനും സെയ്ൻ കപൂറിനുമൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയതാണ് മിറ. കറുപ്പ് നിറത്തിലുള്ള ഡെനിം ഷോർട്സും സ്വെറ്റ് ഷർട്ടുമാണ് മിറയുടെ വേഷം. മിറയുടെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞു പോയെന്നാണ് പലരുടെയും കമന്റുകൾ. 

കാലുകൾ കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചതിനാണ് ഏറെയും വിമർശനം. മിറയെ പരിഹസിക്കുന്ന രീതിയിലാണ് പലരുടെയും കമന്റുകൾ. ഇതിലും ഭേദം വസ്ത്രം ധരിക്കാതിരിക്കുന്നാണെന്നും അമ്മയെക്കാൾ നന്നായി മകൾ വസ്ത്രം ധരിച്ചിട്ടുണ്ടെന്നുമാണ് ചില കമന്റുകൾ. മിറയ്ക്ക് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയില്ലെന്നും ചിലർ പറയുന്നു. കുട്ടിക്കാലത്തെ വസ്ത്രം മാറി ധരിച്ചതാണോ എന്നാണ് ചില സദാചാരവാദികളുടെ ചോദ്യം. എന്നാൽ വസ്ത്രധാരണം മറ്റുള്ളവരുടെ താത്പര്യം അനുസരിച്ചല്ല. അത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണന്ന രീതിയിൽ മിറയെ അനുകൂലിച്ചുള്ള കമന്റുകളും എത്തി. 

English Summary: Mira Rajput Airport Look Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com