ആർക്കും ഇങ്ങനെ സംഭവിക്കാം; കരഞ്ഞ് വീർത്ത മുഖത്തോടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് അമേരിക്കൻ മോഡൽ

bella-hadid
SHARE

എപ്പോഴാണ് വിഷാദം നമ്മളിൽ പിടിമുറുക്കുന്നതെന്ന് പറയാനാകില്ല. വിഷാദത്തിലൂടെ അഗാധമായ മൗനത്തിലേക്കു വീണുപോകുന്നവരും നമുക്കിടയിൽ ധാരളമുണ്ട്. പ്രമുഖരടക്കം പലരും വിഷാദ കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. തുറന്നു സംസാരിക്കാനോ ചിരിക്കാനോ എന്തിനേറെ പറയുന്നു ഒന്നു പൊട്ടിക്കരയാൻ പോലും കഴിയാതെ മാനസികമായി തകർന്നു പോകുന്നവർ നിരവധിയാണ്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അമേരിക്കൻ മോഡൽ ബെല്ല ഹദീദ്.  കരഞ്ഞു നിൽക്കുന്ന നിരവധി ചിത്രങ്ങളും ബെല്ല പങ്കുവച്ചു. 

ജീവിതത്തിലെ പലഘട്ടങ്ങളിൽ നേരിട്ട അരക്ഷിതാവസ്ഥയെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും ബെല്ല പറഞ്ഞു. ‘എല്ലാവരും അടിസ്ഥാനപരമായി ഒരുപോലെയാണെന്ന് പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. നഷ്ടവും, ആശയക്കുഴപ്പവും നമ്മെ ബാധിക്കുന്നു.’‍ഉത്കണ്ഠ എല്ലാവർക്കും ഉണ്ടാകും. അത് തരണം ചെയ്യാൻ പലമാർഗങ്ങളാണ് നമ്മൾ സ്വീകരിക്കുന്നത്.’– ബെല്ല പറയുന്നു. 

കൗമാരക്കാലം മുതൽ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി ബെല്ല നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉത്കണ്ഠയും വിഷാദ രോഗവും ബാധിച്ചിരുന്നതായു ബെല്ല വ്യക്തമാക്കി. ഫാഷൻ മാസികകളിലും മറ്റും സന്തോഷം നിറഞ്ഞ മുഖത്തെടെയുള്ള ബെല്ലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ കുറിച്ചു ബെല്ല പറയുന്നുണ്ട. ‘ സമൂഹമാധ്യമങ്ങൾ പറയുന്നതെല്ലാം യഥാർഥ ജീവിതങ്ങൾ ആകണമെന്നിവ്വ. പലരും മാനസികമായി വെല്ലുവിളികൾ നേരിടുന്നവരാണ്. ദയവായി എല്ലാവരും അത് ഓർമിക്കണം. മിക്കവാറും എല്ലാ ദിവസങ്ങളിലും രാത്രിയും പകലും ഇങ്ങനെയാണ്’– തുടർന്ന് കണ്ണീരു നിറഞ്ഞ സെൽഫികളും അവർ പങ്കുവച്ചു. 

‘പലപ്പോഴും നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് പലരും പറയുന്നുണ്ടാകും. എനിക്ക് നിങ്ങളോട് പറയാനുള്ളതും അതു തന്നെയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നു. ചില രാസപദാർഥങ്ങളുടെ അസന്തുലിതാവസ്ഥയാണ് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നത്. ഉത്കണ്ഠയും കൂടെ ആരുമില്ലെന്ന തോന്നലും നമ്മളെ ആകെ തളർത്തും. ഞാൻ അനുഭവിച്ച ആ കാലം ഒരു റോളർ കോസ്റ്ററിൽ ചലിക്കുന്നതു പോലെയായിരുന്നു. വഴിയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകാം. അതിനർഥം ആ റോളർകോസ്റ്റർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല എന്നല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യത്തിൽ എത്തിച്ചേരും.’– ബെല്ല പറഞ്ഞു. ഈ വർഷം തുടക്കത്തിൽ ബെല്ല സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിരുന്നു. നിരവധിപേരാണ് ബെല്ലയ്ക്ക് പിന്തുണ നൽകിയും അഭിനന്ദിച്ചുമുള്ള കമന്റുകളുമായി എത്തിയത്. 

English Summary: Bella Hadid Shares Crying Selfies, Opens Up About Breakdowns And Burnouts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA