ADVERTISEMENT

നിഷ്കളങ്കതയുടെ നിറകുടമായ ഒരു മുത്തശ്ശി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ജീവിതത്തിൽ ഇതാദ്യമായി പിസ സ്ലൈസ് കഴിക്കുകയാണ് മുത്തശ്ശി. അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന എല്ലാത്തരം നിഷ്കളങ്കതയും അവരുടെ മുഖത്ത് പ്രകടമാണ്. മുത്തശ്ശി പിസ രുചിക്കുന്നതും അവരുടെ മുഖത്ത് മിന്നിമായുന്ന നിഷ്കളങ്ക ഭാവങ്ങളുമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഗ്രീഷ് ഭട്ടാണ് വിഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. വിഡിയോയിൽ ഉള്ളത് ആരാണെന്ന് വ്യക്തമല്ല. ആരോ ഒരാൾ ഒരു പിസ സ്ലൈസ് എടുത്ത് മുത്തശ്ശിക്കു നൽകുന്നത് കാണാം. ആദ്യം വേണ്ടന്ന് പറഞ്ഞെങ്കിലും, പിന്നീട് മടിച്ചുമടിച്ച് കഴിക്കുകയായിരുന്നു. 

പിസയുടെ രുചിയറിഞ്ഞ അമ്മൂമ്മയുടെ മുത്തശ്ശിയുടെ പ്രതികരണം കുഞ്ഞുങ്ങളുടെതു പോലെയാണ്. നിഷ്‌കളങ്കതയുടെ നിറവില്‍ ഏവരിലേക്കും സന്തോഷമെത്തിക്കുകയാണ് ഈ മുത്തശ്ശി. നിരവധിപേരാണ് വിഡിയോ ഇതിനോടകം കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. എന്നാൽ അമ്മൂമ്മ ഏത് നാട്ടുകാരിയെന്നോ, പേരോ അറിയില്ല. പക്ഷേ എന്തായാലും സംഭവം വൈറലാണ്. 

 

English Summary: Grandmother pizza eats Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com