ADVERTISEMENT

ഒരു കോടിയോളം വരുന്ന തന്‍റെ മുഴുവൻ സ്വത്തുക്കളും ഡ്രൈവര്‍ക്ക് എഴുതിനല്‍കി 63കാരി. ഒഡിഷയിലെ ഖട്ടക്കിലാണ് സംഭവം. മിനാട്ടി പട്നായിക് എന്ന വയോധികയാണ് 25 വര്‍ഷത്തിലധികമായി തന്‍റെ കുടുംബത്തെ പരിപാലിച്ച ബുദ്ധാ സമാലിന് വലിയ തുക നല്‍കി തുണയായത്. മിനാട്ടിയുടെ വീട്ടിലെ റിക്ഷക്കാരനാണ് സമാല്‍. തന്‍റെ പേരിലുള്ള മൂന്ന് വിടുകളും, സ്വര്‍ണാഭരണങ്ങളുമടങ്ങുന്ന മറ്റെല്ലാ സ്വത്തുക്കളും ഇയാളുടെ പേരിലേക്കെഴുതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

കഴിഞ്ഞ 25വര്‍ഷത്തിധികമായി മിനാട്ടിയെയും കുടുംബത്തെയും സുരക്ഷിതമായി സംരക്ഷിച്ചയാളാണ് സമാല്‍. വൃക്ക തകരാറിലായി തന്‍റെ ഭര്‍ത്താവ് മരണപെട്ടശേഷം മകളോടൊപ്പമാണ് മിനാട്ടി കഴിഞ്ഞിരുന്നത്. പിന്നാലെ മകളും മരിച്ചു. ഈ സമയത്തെല്ലാം അവര്‍ക്കു തുണയായത് സമാലും കുടുംബവുമായിരുന്നു. പ്രതിഫലമൊന്നും ആഗ്രഹിക്കാതെ  തന്നെയും തന്‍റെ മകളെയും നോക്കിയിരുന്നത് സമാലായിരുന്നു എന്നും മീനാട്ടി പറഞ്ഞു

 

‘എന്‍റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിലധികം സമ്പാദ്യമുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനാണ് ഞാനെന്നും ആഗ്രിഹിക്കുന്നത്. നിയമപരമായി ഞാന്‍ എന്‍റെയെല്ലാ സമ്പാദ്യങ്ങളും ബുദ്ധയുടെ കുടുംബത്തിനു നല്‍കി,.അവര്‍ ഇത് അര്‍ഹിക്കുന്നുവെന്നു’. –മിനാട്ടി പറയുന്നു. മിനാട്ടിയുടെ തീരുമാനത്തെ പിന്‍തിരിപ്പിക്കാന്‍ മറ്റു കുടുംബാംഗങ്ങള്‍ നോക്കിയെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടാണ് മിനാട്ടി നിയമപരമായി മുന്നോട്ടുപോയത്.

English Summary: Odisha woman hands over property worth Rs 1 crore to rickshaw-puller; here’s why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com