ADVERTISEMENT

അമ്മയുടെ ഗർഭ പാത്രമാണ് ഏതൊരു മനുഷ്യന്റെയും ആദ്യത്തെ വീടെന്ന് നമ്മെ ഓർമിപ്പിക്കുന്നത് യുവ എഴുത്തുകാരി നികിത ഗിൽ ആണ്. അതിതീവ്രമായ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോയാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. മാതൃത്വത്തിന്റെ പലഭാവങ്ങള്‍ ഫോട്ടോകളിലൂടെ നമുക്കു മുന്നിൽ മിന്നിമറിയാറുണ്ട്. ചിരപരിചിതമായ മാതൃഭാവങ്ങളിൽ നിന്നും വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുകയാണ് ഫൊട്ടോഗ്രാഫർ വിഷ്ണു സന്തോഷ്.

 

‘ആദിവാസി ഊരിലെ അമ്മ’ എന്ന ആശയത്തിലാണ് ചിത്രങ്ങൾ ഒരുക്കിയതെന്ന് ഫോട്ടോഗ്രാഫർ വിഷ്ണു പറഞ്ഞു. കുഞ്ഞിനെയും എടുത്ത് തോട്ടത്തിൽ നിൽക്കുന്ന അമ്മയുടെതാണ് ചിത്രങ്ങൾ. ദൃഢനിശ്ചയത്തോടെയുള്ള അമ്മയുടെ മുഖഭാവവും സാധാരണ മെറ്റേണിറ്റിറ്റി ഫോട്ടോഷൂട്ടുകളിൽ നിന്നും ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു. ലളിതമായ വസ്ത്രധാരണവും കോസ്റ്റ്യൂമുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

 

ജെനിസ് മരിയാന മാത്യൂവാണ് മോഡൽ. പത്തനംതിട്ട ജില്ലയിലെ ചെങ്ങറ ആദിവാസി മേഖലയിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ എടുക്കുമ്പോൾ ജെനിസ് മൂന്നുമാസം ഗർഭിണിയായിരുന്നു. വ്യത്യസ്തമായ മേറ്റേണിറ്റി ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 

English Summary: Maternity Photoshoot From Tribal Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com