അവനുമായുള്ള പ്രണയ ബന്ധം തകർന്നു; അതിക്രൂരമായിരുന്നു അത്: പിന്നീടുണ്ടായ മാറ്റത്തെ കുറിച്ച് കൃഷ്ണ ഷ്‌റോഫ്

krishna-shroff
SHARE

ചിലബന്ധങ്ങൾ തകർന്നു പോകുന്നത് നമുക്ക് നൽകുന്ന ആഘാതം വളരെ വലുതാകും. അതില്‍ നിന്നും കരകയറുന്നതിനായി ഏറെക്കാലമെടുക്കും. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ജാക്കി ഷ്‌റോഫിന്റെ മകൾ കൃഷ്ണ ഷ്‌റോഫ്. അതിക്രൂരമായ ഒരു ബ്രേക്ക് അപ്പിനു ശേഷമാണ് താൻ ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൃഷ്ണ പറയുന്നു. 

അഞ്ചര വർഷം മുൻപാണ് ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു പറയുകയാണ് കൃഷ്ണ. ‘ഒരു മോശം ബന്ധം അവസാനിച്ചതിനു ശേഷമാണ് ഞാൻ ജിമ്മിലേക്കു പോകുന്നത്. എന്റെ ആദ്യ പ്രണയബന്ധമായിരുന്നു അത്. അവനായിരുന്നു എന്റെ ആദ്യത്തെ കാമുകന്‍. ആദ്യത്തെ അനുഭവം എനിക്ക് വലിയ പാഠമാണ് നൽകിയത്. എനിക്ക് എന്നെ പൂർണമായി നഷ്ടപ്പെട്ടു. ഞാൻ എന്നെക്കാൾ കൂടുതൽ പ്രാധാന്യം അവന് നൽകി. ’– കൃഷ്ണ പറയുന്നു.

‘എനിക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആ അധ്യായം അടച്ചപ്പോൾ ഞാ‍ൻ എനിക്കു വേണ്ടി ചിലകാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. ഫിറ്റ്നസായിരുന്നു എന്റെ ലക്ഷ്യം. ശാരീരികമായി മാത്രമല്ല, മാനസികമായും ഫിറ്റ്നസ് വേണമെന്നാണ്  ഞാൻ തീരുമാനിച്ചത്. ഇതെനിക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകുന്നു.’– കൃഷ്ണ ഷ്റോഫ് വ്യക്തമാക്കി. വീട്ടിൽ എല്ലാവരും ഫിറ്റ്നസിനും ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നവരാണെന്നും കൃഷ്ണ പറഞ്ഞു. ‘ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് വീട്ടിൽ എല്ലാവരും പരസ്പരം പറയാറുണ്ട്. നല്ല ജീവിത രീതി പിന്തുടരാന്‍ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. പരസ്പരം പ്രചോദനമാകാറുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരനും നല്ല ജീവിത രീതി തുടരുന്നവരാണ്.’– കൃഷ്ണ കൂട്ടിച്ചേർത്തു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നാണ് കൃഷ്ണ പറയുന്നത്. 

English Summary: Tiger Shroff’s sister Krishna Shroff opens up about her brutal first break-up: ‘I lost myself’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA