ADVERTISEMENT

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ബന്ധങ്ങൾക്കു പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായി തടവിൽ കഴിയുന്ന ബ്രിട്ടനിലെ സാമൂഹിക പ്രവർത്തക പരാതിയുമായി രംഗത്ത്. 59 വയസ്സുകാരിയായ ജിസ്‌ലൈൻ മാക്സ്‌വെൽ ആണ് മോശം സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന പരാതി പറയുന്നത്. തടവു കേന്ദ്രത്തിൽ പീഡിപ്പിക്കപ്പെടുന്നതായാണ് മാക്സ്‌വെല്ലിന്റെ പരാതി. ശക്തമായ ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമാണ് അവർ അറസ്റ്റിലായത്. ന്യൂ ഹാം ഷെയറിൽ 156 ഏക്കർ വിസ്തീർണമുള്ള ബംഗ്ലാവിൽ നിന്നാണ് മാക്സ് വെല്ലിനെ കസ്റ്റഡിയിൽ എടുത്തത്.

മാക്‌സ്‌വെൽ അതിദയനീയ സാഹചര്യങ്ങളിലാണെന്ന് അവരുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു. ശരീര ഭാരം കുറഞ്ഞതിനു പുറമെ മുടിയും കൊഴിയുന്നു. ബ്രൂക് ലിന്നിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ കേന്ദ്രത്തിലാണ് മാക്‌സ് വെൽ ഇപ്പോഴുള്ളത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള വാദങ്ങൾ തയാറാക്കാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പോയാൽ കോടതിയിൽ അവർ നിരായുധയാകുമെന്നും അത് കേസ് അവർക്കെതിരെ തിരിക്കുന്നതിനു കാരണമാകുമെന്നും കൂടി അവർ ചൂണ്ടിക്കാട്ടി. തീവ്ര പ്രകാശം അടിക്കുന്ന മുറിയിലാണത്രേ അവർ ഇപ്പോഴുള്ളത്. കണ്ണിനു സംരക്ഷണത്തിനു വേണ്ടി മാക്സിൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ നൽകിയിട്ടില്ല. 

തടഞ്ഞുവയ്ക്കൽ കേന്ദ്രത്തിലെ പരിചാരകർ മോശമായി പെരുമാറുന്നതിനു പുറമെ ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുന്നുമുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇപ്പോൾ 17 മാസത്തിലധികമായി മാക്‌സ് വെൽ തടവിൽ തന്നെയാണ്. മാക്‌സ് വെൽ ആത്മഹത്യയ്ക്കു ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് സദാ സമയവും അവർ നിരീക്ഷണത്തിലാണ്. അതിനാൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. ഇതിനോടകം ആറു പ്രാവശ്യം തന്നെ ജയിൽ മോചിതയാക്കണം എന്ന ആവശ്യം അവർ ഉന്നിയിച്ചിരുന്നു. എന്നാൽ, എല്ലാ അപേക്ഷകളും തിരസ്‌കരിക്കപ്പെട്ടു. അടുത്ത തിങ്കളാഴ്ചയാണ് ഇനി കേസിൽ വാദം കേൾക്കുന്നത്. കുറ്റാരോപണങ്ങൾ എല്ലാം തെളിഞ്ഞാൽ ഒരുപക്ഷേ മാക്‌സ് വെൽ ഇനി പുറം ലോകം കാണില്ല. 40 വർഷം വരെ നീളുന്ന ജയിൽ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്.

പരിചാരകർ ഓരോ 15 മിനിറ്റ് കൂടുമ്പോഴും മാക്‌സ് വെല്ലിനെ ഉണർത്തുമത്രേ. വാ തുറന്നു വരെ പരിശോധിക്കും. രാത്രിയിലും 15 മിനിറ്റ് ഇടവിട്ടുള്ള പരിശോധനയുണ്ട്. ഇതുകൊണ്ടാണ് അവർക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയാതെ വരുന്നത്. ശുചിമുറികളിലെ നാറ്റം അസഹസ്യമാണത്രേ. പല തവണ ഇത് ചൂണ്ടിക്കാണിച്ചെങ്കിലും പരിഹരിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല. ഭക്ഷണ സാധനങ്ങൾ തീരെ മോശമാണെന്ന പരാതിയും ഉണ്ട്. സാലഡ് പോലും മോശമാണെന്നാണ് അവർ അഭിഭാഷകരോട് പറഞ്ഞത്. പലപ്പോഴും ശാരീരിക മർദനത്തിനും വിധേയയാക്കാറുണ്ടത്രേ. മുറിയിലേക്ക് തള്ളിയിടുകയാണ് പതിവ്. ഭിത്തിയിലും മറ്റും ചേർത്തു നിർത്തി ഉപദ്രവിക്കാറുമുണ്ടത്രേ. പല തവണയായി ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുന്നു. പരാതിപ്പടുമ്പോൾ ഇത്തരം പീഡനങ്ങൾ കൂടുകയാണത്രേ.

നിങ്ങൾ പ്രത്യേകതയുള്ള ആളല്ല. നിങ്ങൾക്കു മാത്രം ഒരു പ്രത്യേക പരിഗണനയും കിട്ടാൻ പോകുന്നില്ല. പരാതിപ്പെട്ടാൽ ജഡ്ജി പോലും നിങ്ങളുടെ സഹായത്തിന് എത്തില്ല - ഇങ്ങനെയാണത്രേ പലപ്പോഴും അവർക്ക് മറുപടി കിട്ടുന്നത്. എഴുതാൻ മേശയോ കസേരയോ കൊടുത്തിട്ടില്ല. കോവിഡ് പ്രോട്ടോക്കോളും പാലിക്കുന്നില്ല. മാസത്തിൽ മുപ്പത് മിനിറ്റ് മാത്രം ഫോൺ ചെയ്യാൻ അനുവാദമുണ്ട്.

ഇ മെയിൽ നോക്കാൻ അനുവദിച്ചിട്ടേയില്ല. എന്നാൽ മറ്റു തടവുകാർക്ക് മാസം 500 മിനിറ്റ് വരെ ഫോൺ വിളിക്കാൻ അനുവാദം കൊടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 22 ന് മാക്സ് വെല്ലിന്റെ സഹോദരീ സഹോദരൻമാർ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽപ്പെടുത്തി കത്തെഴുതിയിരുന്നു. എന്നാൽ ഇതുവരെയും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.അതേസമയം ഇപ്പോഴത്തെ സാഹചര്യം മാക്‌സ് വെല്ലിന് വളരാനും നന്നാകാനുമുള്ള സമയമാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും നേരത്തേ ചെയ്ത തെറ്റുകൾക്ക്. എന്നാലും തടവുകാർക്ക് അനുവദിച്ചിരിക്കുന്ന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നതിനെതിരെയാണ് അഭിഭാഷകർ ശ്രദ്ധ ക്ഷണിക്കുന്നത്.

English Summary: Mouldy Salad, Smelly Toilets: Jailed Socialite Ghislaine Maxwell's Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com