ദൗത്യം പൂർത്തിയാക്കി മലാല യൂസഫ് സായി; മൂന്നു വിഷയത്തിൽ ബിരുദം; അഭിനന്ദിച്ച് ലോകം

malala-graduation
SHARE

ലണ്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും മൂന്ന് വിഷയത്തിൽ ബിരുദം നേടി നോബൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി. ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനു വേണ്ടി പോരാടിയതിനെ തുടർന്ന് താലിബാന്റെ ആക്രമണത്തിനിരയായ മലാല മാതൃരാജ്യമായ പാക്കിസ്ഥാനിൽ നിന്നും ലണ്ടനിൽ എത്തി വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു. 

ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും മലാല ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘എനിക്കു ബിരുദം ലഭിച്ചതായി ചിലർ പറയുന്നു.’ എന്ന കുറിപ്പോടെയാണ് മലാല ചിത്രങ്ങൾ പങ്കുവച്ചത്. ബിരുദദാന ചടങ്ങിന്റെ വേഷം ധരിച്ച് ഭർത്താവിനും മാതാപിതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും മലാല പങ്കുവച്ചു. 8.32 ലക്ഷത്തിലധികം പേർ ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളുമായി എത്തി.    

‘നിങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും അഭിനന്ദനങ്ങൾ. നിങ്ങളെ പോലെ ഒരാള്‍ ലോകത്തിനു തന്നെ അഭിമാനമാണ്.’– എന്നാണ് അമേരിക്കൻ നടി ക്രിസ്റ്റൻ ബെല്ലിന്റെ കമന്റ്. അഭിനന്ദനങ്ങൾ എന്ന് ഓക്സ്ഫഡ് സർവകലാശാലയും കമന്റ് ചെയ്തു. പെൺകുട്ടികൾക്കു പ്രചോദനമാണ് ഈ വിജയം. ലക്ഷ്യത്തിലേക്കുള്ള നിന്റെ കഠിനാധ്വാനം അഭിനന്ദനാർഹാണ്. അഭിമാനം തോന്നുന്നു. ഓക്സ്ഫഡ് സർവകലാശാലയ്ക്കു തന്നെ മുതൽക്കൂട്ടാണ് മലാലയുടെ വിജയം. എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

കോവിഡ് മഹാമാരിയെ തുടർന്ന് 2020ലലെ ബിരുദദാന ചടങ്ങ് ഓക്സ്ഫഡ് സർവകലാശാല മാറ്റിവച്ചിരുന്നു. അടുത്തിടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാനേജർ അസീൻ മാലികിനെ മലാല വിവാഹം ചെയ്തത്. ബക്കിങ്ഹാമില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും മലാല പങ്കുവച്ചിരുന്നു. 

English Summary: Malala Yousafzai Graduates From Oxford

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS