ADVERTISEMENT

ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൺ നിത അംബാനി. ഫോര്‍ച്യൂൺ ഇന്ത്യ പുറത്തിറക്കിയ ശക്തരായ വനിതകളുടെ പട്ടികയിലാണ് നിത അംബാനി ഇടം നേടിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ശക്തയായ വനിതാ സാരഥി എന്ന നിലയിലാണ് നിതയെ ശക്തരായ വനിതകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കോവിഡ് കാലത്തെ നിതയുടെ പ്രവർത്തനവും ഏറെ പ്രശംസ നേടിയിരുന്നു. 

 

 

കോവിഡ്–19 ഉയർത്തിയ വെല്ലുവിളിയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് ആശുപത്രി കിടക്കകൾ റിലയൻസ് സംഭാവന ചെയ്തിരുന്നു. ജംമ്ന നഗറിലെ കോവിഡ് രോഗികൾക്ക് 1000 കിടക്കകൾ സൗജന്യമായി നൽകി. വിവിധ ആശുപത്രികളിലേക്കായി 775 സൗജന്യ കിടക്കകളും നൽകി. കൂടാതെ ജിയോഹെൽത്ത്ഹബ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 25ലക്ഷത്തിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനും റിലയൻസ് ഫൗണ്ടേഷൻ ചെയർ പഴ്സൺ നിത അംബാനി നേതൃത്വം നൽകി. മഹാമാരിക്കാലത്ത് 8.5 ലക്ഷത്തോളം പേർക്ക് ഭക്ഷണപ്പൊതികളും എത്തിച്ചു. 

 

വനിതകളുടെ സൗഹൃദകൂട്ടായ്മയായ ഹെർസർക്കിൾ എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമും ലോക്ഡൗൺകാലത്ത് നിത അംബാനിയുടെ നേതൃത്വത്തിൽ എത്തി. വനിതകൾക്ക് പ്രചോദനം നൽകുന്ന കാര്യങ്ങൾ ഈ കൂട്ടായ്മയിലൂടെ പൊതുസമൂഹത്തിലെത്തിക്കാൻ നിതയ്ക്ക് സാധിച്ചു. വ്യത്യസ്ത മേഖലകളിൽ സ്ത്രീകളുടെ ഉയർച്ചയാണ് റിലയൻസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അത് ഏറ്റവും സന്തോഷം നൽകുന്ന കാഴ്ചയാണെന്നും നിത അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com