ADVERTISEMENT

പ്രമുഖ അമേരിക്കൻ നടൻ ക്രിസ് നോത്തിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി ഗായിക ലിസ ജെൻഡിൽ. ലൈംഗികാതിക്രമത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ തന്റെ കരിയർ തകർക്കുമെന്ന് താരം ഭീഷണിപ്പെടുത്തിയതായും ലിസ പറഞ്ഞു. ന്യൂയോർക്കിലെ അപ്പാർട്മെന്റിൽ നടത്തിയ വെർച്വൽ പത്രസമ്മേളനത്തിലൂടെയാണ് ലിസ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2002ലായിരുന്നു സംഭവമുണ്ടായതെന്നും അവർ പറയുന്നു. ബലപ്രയോഗത്തിലൂടെ നോത്ത് തന്നെ കീഴടക്കുകയായിരുന്നു എന്നും ലിസ വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് ലിസ പറയുന്നത് ഇങ്ങനെ: ‘അന്ന് അയാൾ അക്രമാസക്തനായിരുന്നു. എന്റെ മാറിടത്തിൽ ബലമായി സ്പർശിച്ചു. ക്രൂരമായി വേദനിപ്പിച്ചു. ഇങ്ങനെ ചെയ്യരുതെന്നു അയാളോട് ഞാൻ പറഞ്ഞു. പക്ഷേ, അയാൾ തയ്യാറായില്ല. അയാളുടെ വസ്ത്രങ്ങള്‍ നിർബന്ധ പൂർവം എന്നെ കൊണ്ട് അഴിപ്പിച്ചു. ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു. എനിക്കിത് സാധിക്കില്ലെന്ന് അയാളോട് പറഞ്ഞു. എന്നാൽ പ്രകോപിതനായ അയാൾ എനിക്കു നേരെ വന്നു. അസഭ്യവാക്കുകൾ പറയുകയും ചെയ്തു.’ 2002ൽ നടന്ന സംഭവമായതിനാൽ പരാതി നൽകുന്നതിൽ പരിമിതിയുണ്ടെനന്ന് ലിസയുടെ അഭിഭാഷക വ്യക്തമാക്കി.

ക്രിസ് നോത്തിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി മറ്റു രണ്ടു സ്ത്രീകൾ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. 2004ൽ തനിക്ക് 22 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അപ്പാർട്മെന്റിൽ വച്ച് ക്രിസ് നോത്ത് തന്നെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി എന്നായിരുന്നു ഒരു വനിതയുടെ വെളിപ്പെടുത്തൽ. ബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ താൻ അന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും അവർ പറഞ്ഞു. 2010ൽ 18 വയസ്സുള്ളപ്പോൾ ക്രിസ് നോത്ത് ലൈംഗികാതിക്രമത്തിനിരയാക്കിയതായി മറ്റൊരു സ്ത്രീയും വെളിപ്പെടുത്തി. 

ക്രിസ് നോത്തിനെതിരായ ലൈംഗികാരോപണങ്ങളെ ഗൗരവത്തോടു കൂടി നോക്കിക്കാണുന്നു എന്നായിരുന്നു മറ്റു വനിതാ താരങ്ങളുടെയും പ്രതികരണം. ‘ ക്രിസ് നോത്തിൽ നിന്നും ക്രൂരതയ്ക്ക് ഇരയായവർ അവരുടെ ദുരനുഭവങ്ങൾ തുറന്നു പറയുകയാണ്. ഈ അവസരത്തിൽ അവർക്ക് പുർണ പിന്തുണ നൽകുന്നു. അവരുടെ വേദന മനസ്സിലാക്കുന്നു. പ്രയാസമേറിയ ഘട്ടത്തിലൂടെയാകും അവർ കടന്നു പോയത്.’– താരങ്ങൾ വ്യക്തമാക്കി. ക്രിസ് നോത്തിനെതിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന നാലാമത്തെ വനിതയാണ് ലിസ ജെന്റിൽ. 

English Summary: Lisa made serious allegations against this actor, said- "Forcibly touched my breast''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com