ADVERTISEMENT

വംശീയ അധിക്ഷേപം നടത്തുന്ന രീതിയില്‍ വാക്കുകൾ പ്രയോഗിച്ച വനിതാ മോഡലിനെ വിമർശിച്ചും പിൻതുണച്ചും സോഷ്യൽ മീഡിയ. നടാഷ വില്യംസ് എന്ന യുവതിയാണ് പ്രകോപിതയായി വംശീയാധിക്ഷേപം നടത്തുന്ന രീതിയിലുള്ള പദപ്രയോഗം നടത്തിയത്. ക്ലബിലെ ജീവനക്കാരനോട് മോശമായ ഭാഷയിൽ സംസാരിക്കുന്ന നടാഷയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

യുകെയിലെ ലീമിങ്ടണിലെ നിശാക്ലബിലായിരന്നു സംഭവം. മദ്യപിച്ചതിനു ശേഷം നിശാക്ലബിൽ നിന്നും പുറത്തു പോയ യുവതി തിരിച്ചെത്തുകയായിരുന്നു. ക്ലബിൽ വച്ച് തന്റെ ബാഗ് മോഷണം പോയെന്നു പറഞ്ഞാണ് രോഷാകുലയായ യുവതി തിരികെ എത്തിയത്. യുവതി വംശീയ അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങളിലൂടെ ചീത്തവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. പ്രകോപിതയായ യുവതിയെ ശാന്തയാക്കാൻ സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ദേഷ്യം നിയന്ത്രിക്കാനാകാതെ  യുവതി അലറി വിളിക്കുകയാണ്. 

ചീത്തവിളക്കുന്നതിനിടയിൽ വംശീയ അധിക്ഷേപം നടത്തുന്ന രീയിലുള്ള യുവതിയുടെ പദപ്രയോഗം ഏറെ വിമർശനങ്ങൾക്കു വഴിവച്ചു. മദ്യപിച്ചതിനെ തുടർന്നുണ്ടായതാണ്  അബദ്ധമാണ് യുവതിയുടെതെന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഏത് രീതിയിലായാലും ഇത്തരത്തിലുള്ള പദപ്രയോഗം അംഗീകരിക്കാനാകില്ലെന്നു പറയുന്നവരുമുണ്ട്. സ്ഥപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ വിഷയത്തിൽ ഇടപെട്ട രീതി ശരിയായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 

ബാറിന് അകത്തു നിന്നും നടാഷയുടെ ബാഗ് കണ്ടെത്തിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടതായി യുവതിയുടെ അയൽവാസിയും വ്യക്തമാക്കി. യുവതി നന്നായി മദ്യപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മോശം പദപ്രയോഗം നടത്തിയതിൽ യുവതി ജീവനക്കാരനോട് മാപ്പു പറഞ്ഞതായി നടാഷയുടെ മാതാവ് പ്രതികരിച്ചു. എന്നാൽ വിഡിയോ പ്രചരിച്ചതോടെ യുവതിക്ക് ഭീഷണിയുണ്ട്. 

English Summary: Woman stopped from re-entering bar screams racist slur, clip leaves netizens fuming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com