പ്ലാസ്റ്റിക് കവർ കവചത്തിലെത്തി ക്രിസ്മസ് ആഘോഷിച്ച് കോവിഡ് ബാധിത; വിചിത്രമെന്ന് സോഷ്യൽ മീഡിയ; വിഡിയോ

viral-xmas
SHARE

കോവിഡ് പോസിറ്റിവാകുന്നതോടെ എല്ലാവരും ഐസലേഷനിലേക്കു മാറുക പതിവാണ്. ഇതോടെ മിക്കവർക്കും കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാനുള്ള അവസരം നഷ്ടമാകും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് വളരെ വേഗത്തിൽ തന്നെ പടരുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടത്. മാസ്ക് ധരിക്കാതെയും മറ്റും പൊതുയിടത്തിലേക്ക് എത്തുന്നവർ രോഗവാഹകരായി മാറുന്നു. എന്നാൽ അടുത്തിടെ കോവി‍ഡ് ബാധിച്ച ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറലായത് നെറ്റിസൺസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

കോവിഡ് പോസിറ്റീവായെങ്കിൽ ആഘോഷ ദിനങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ഒരു സ്ത്രീ സ്വികരിച്ച മാർഗങ്ങളാണ് സോഷ്യൽ മീഡിയയിൽ അമ്പരപ്പുണ്ടാക്കിയത്. ക്രിസ്മസ് ദിനത്തിൽ പ്ലാസ്റ്റിക് കവറിനകത്തു കയറിയിരുന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരിക്കുകയാണ് കോവിഡ് ബാധിതയായ സ്ത്രീ. വിചിത്രമായ ആശയം എന്നാണ് സോഷ്യൽ മീഡിയയിലെത്തിയ വി‍ഡിയോയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. 

ക്രിസ്റ്റ ലാ റോക്ക്സ് എന്ന  ടിക് ടോക്ക് അക്കൗണ്ടിൽ നിന്നാണ് വിഡിയോ എത്തിയത്. കോവി‍ഡിനെ തുടർന്നുള്ള വലിയ സുരക്ഷ. സഹോദരി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ. പ്ലാസ്റ്റിക് കവറു കൊണ്ടുള്ള സംരക്ഷണ കവചത്തിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് സ്ത്രി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ വീട്ടിലെ നായ അതുവഴി വരുന്നുണ്ട്. അപരിചിതമായ സാധനം കണ്ടപോലെ നായ പ്ലാസ്റ്റിക് കവർ കവചത്തിനു സമീപം ചുറ്റിക്കറങ്ങുന്നതും വിഡിയോയിൽ കാണാം. ‘നിങ്ങളുടെ സഹോദരി ക്രിസ്മസിനു കോവിഡ് പോസിറ്റീവായാൽ നിങ്ങള്‍ അവൾക്കൊരു കൂടൊരുക്കണം.’ എന്ന കുറിപ്പോടെയാണ് ക്രിസ്റ്റ വിഡിയോ പങ്കുവച്ചത്. 

ടിക്ടോക്കിൽ നിരവധി പേരാണ് വിഡിയോകാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ഈ പ്ലാസ്റ്റിക് കവചം വൈറസിനെ തടയാൻ പര്യാപ്തമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. അത്താഴ വിരുന്നിൽ കോവിഡ് പോസിറ്റീവായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെ വലിയ വിമർശനം ഉയർന്നു. ‘എന്റെ മകളും കോവിഡ് പോസിറ്റീവാണ്. ഞങ്ങൾ ഫെയ്സ് ടൈം വഴിയാണ് കണ്ടത്. എന്തുകൊണ്ടാണ് എല്ലാവരും എതിര്‍ക്കുന്നതെന്നു മനസ്സിലാകുന്നില്ല. ആരാണ് ക്രിസ്മസിന് തന്റെ അനിയത്തിയെ പൂട്ടിയിടാൻ ഇഷ്ടപ്പെടുന്നത്.’ –എന്നിങ്ങനെ പോകുന്നു വിഡിയോയെ അനുകൂലിക്കുന്നവരുടെ കമന്റുകൾ. 

English Summary: Woman with Covid wears plastic bubble to join Christmas dinner with family, video leaves netizens divided

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA