ഒരിക്കൽ 'രക്തം' കൊണ്ട് കോടീശ്വരിയായി, ഇന്ന് അവരെ കാത്തിരിക്കുന്നത് ജയിൽ

elizabath
SHARE

യുഎസ് ആരോഗ്യ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ തെറാനോസിന്റെ സ്ഥാപക എലിസബത്ത് ഹോംസ് കുറ്റക്കാരിയെന്ന് കണ്ടെത്തി അന്വേഷണ സംഘം. എലിസബത്തിനെതിരെ ആരോപിക്കപ്പെട്ട 11 കുറ്റകൃത്യങ്ങളിൽ നാലെണ്ണത്തിലും അവർ കുറ്റക്കാരിയാണെന്നു തെളിഞ്ഞു. തെറാനസിൽ നിക്ഷേപകരായ മൂന്നുപേരെ കബളിപ്പിക്കുക, അവർക്കെതിരെ ഗൂഢാലോചന നടത്തുക, രോഗികളെ കബളിപ്പിക്കുകയും അവർക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുക എന്നിവയാണ് എലിസബത്തിന്റെ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾ. 

19–ാം വയസ്സിലാണ് എലിസബത്ത് ഹോംസ് രക്ത പരിശോധനയ്ക്കായി തെറാനോസ് എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. കുറഞ്ഞ ചിലവിൽ രക്ത പരിശോധന നടത്തുക എന്നതായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പൊതുയിടങ്ങളിൽ മികച്ച പ്രതികരണം നേടാൻ സ്ഥാപനത്തിന് സാധിച്ചിരുന്നു. 2015ൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി ഫോർച്യൂണും ഫോബ്സും ഇവരെ തിരഞ്ഞെടുക്കുകയും ചെയ്തു. സിറിഞ്ച് ഉപയോഗിക്കാതെ തന്നെ വിരൽ തുമ്പിൽ നിന്ന് തുള്ളി രക്തം എടുത്ത് പരിശോധന നടത്താനുള്ള സൗകര്യവും തെറാനോസ് ലാബിലുണ്ടായിരുന്നു. മറ്റിടങ്ങളിൽ പരിശോധനയ്ക്കെടുത്തിരുന്ന രക്തത്തിന്റെ നൂറിൽ ഒരംശം മാത്രമാണ് തെറാനോസ് ലാബിൽ എടുത്തിരുന്നത്. ഏത് രോഗമായാലും പരിശോധനാ ഫലം മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാകുമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 

അതിനിടെയാണ് ലാബിൽ രക്തം പരിശോധിക്കാൻ എത്തുന്നവർക്ക് ഗുരുതരമായ രോഗങ്ങളുണ്ടാകുന്നു എന്ന ആരോപണം ഉയർന്നത്. കൂടാതെ നിക്ഷേപകരെ വഞ്ചിച്ചു എന്നതടക്കം 11 ഓളം കേസുകൾ എലിസബത്തിനെതിരെ ഉണ്ടായി. ഈ കേസുകളിൽ നാലെണ്ണത്തില്‍ എലിസബത്ത് കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 80 വർഷത്തോളം തടവു ശിക്ഷ അനുഭവിക്കാനുള്ള കുറ്റകൃത്യങ്ങൾ എലിസബത്തിനെതിരെ തെളിഞ്ഞിട്ടുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി. മാധ്യമ മേധാവി റുപ്പർട്ട് മർ‍ഡോക് അടക്കമുള്ള തെറനോസിൽ നിക്ഷേപകരാണ്. തെറാനോസിൽ പരിശോധനയ്ക്കെത്തുന്നവര്‍ അക്ഷരാർഥത്തിൽ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നും പ്രോസിക്യൂഷൻ വിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ലാബിൽ നടത്തുന്നതെന്നു വ്യക്തമായതോടെ പലരും സ്ഥാപനത്തിൽ നിന്നും പിൻവാങ്ങി. ഹോംസ് ബിസിനസിനായി വിശ്വാസ വഞ്ചന നടത്തി. അത് ഗുരുതരമായ കുറ്റ കൃത്യമാണെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷൻ വാദങ്ങൾ ഖണ്ഡിക്കാൻ എലിസബത്ത് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

English Summary: Theranos founder Elizabeth Holmes guilty in fraud trial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA