അടിവസ്ത്രം മാത്രം ധരിച്ച് യുവതി ഐസ്ക്രീം പാർലറില്‍; കയ്യിലുള്ള വസ്ത്രം മാസ്കാക്കി; വിഡിയോ വൈറൽ

icecream-woman
SHARE

വസ്ത്രം മാസ്കാക്കി അർധനഗ്നയായി ഐസ്ക്രീം പാർലറിലെത്തി യുവതി. വെളുത്ത നിറത്തിലുള്ള അടിവസ്ത്രം മാത്രം ധരിച്ചാണ് യുവതി ഐസ്ക്രീം പാർലറിലെത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അർജന്റീനയിലെ മെൻഡോസയിലാണു സംഭവം

മാസ്ക് ധരിക്കാതെ യുവതി ഐസ്ക്രീം പാർലറിലേക്ക് കയറി വരുന്നത് സിസിടിവി വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് തന്റെ കയ്യില്‍ അഴിച്ചു പിടിച്ചിരുന്ന മേൽവസ്ത്രം മാസ്കായി ധരിച്ചു. ഐസ്ക്രീം പാർലറിൽ കയറിയതിനു ശേഷം മേൽവസ്ത്രം മാസ്കായി ധരിച്ചതിനു ശേഷം പെട്ടന്നു തന്നെ അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും വിഡിയോയിൽ കാണാം. ന്യൂയർ ദിവസം രാത്രി 10.40 ഓടെയാണ് സംഭവം

ഐസ്ക്രീം വാങ്ങാൻ വേണ്ടി പാർലറിലലെത്തിയ അച്ഛനെയും മൂന്നു മക്കളെയും വിഡിയോയിൽ കാണാം. യുവതിയുടെ പ്രവർത്തിയിൽ ആശ്ചര്യത്തോടെ ഇവർ നോക്കുന്നതും വിഡിയോയിൽ ഉണ്ട്.  ഐസ്ക്രീം പാർലറിലെത്തിയ സ്ത്രീയോട് മാസ്ക് ധരിക്കാൻ സ്ഥാപനത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ വിഡിയോയിലെ കുട്ടികളുടെ അച്ഛനെന്ന് തോന്നിക്കുന്നയാൾ മാസ്ക് മൂക്കിനു താഴെയാണ് വച്ചിരിക്കുന്നത്. തുടർന്ന് കയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടി യുവതി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.  ‘ഇനി എന്നോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടരുത്. കാരണം ഞാൻ മാസ്ക് ധരിച്ചിട്ടുണ്ട്.’– എന്നു പറഞ്ഞ് യുവതി അവിടെ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പാർലറിലെ ജീവനക്കാരുമായുള്ള വാദപ്രതിവാദത്തിനു ശേഷം യുവതി അവിടെ നിന്നും ഇറങ്ങിപ്പോയി. 

English Summary: Woman caught on video stripping from dress, using it as mask in ice cream shop

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA