ലൂഡോ വഴി 12 ദിവസത്തെ പരിചയം; പാക് കാമുകനെ തേടി ഇന്ത്യൻ യുവതി വാഗ അതിർത്തിയിൽ; പിന്നീട് സംഭവിച്ചത്?

career-guru-relationship-love-crime
SHARE

പ്രണയത്തിന് അതിരുകളില്ലെന്നു പറയാറുണ്ട്. എന്നാൽ അതിർത്തി കടന്നു കാമുകനെ കാണാൻ പോയ യുവതി പിടിയിലായ വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. രാജസ്ഥാനിൽ നിന്നുള്ള വിവാഹിതയായ 25കാരിയാണ് അതിർത്തിയിൽ നിന്നു പിടിയിലാണ്. രാജസ്ഥാനിൽ നിന്ന് അമൃത്സറിലെത്തിയ യുവതി വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ കൈവശം യാത്രാരേഖകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, കാണാൻ പോകുന്ന പാക് പൗരനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഉണ്ടായിരുന്നില്ല. യുവതിയോട് ചോദിച്ചു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ കയ്യിൽ കുറച്ച് ആഭരണങ്ങളും പണവും ഉണ്ടായിരുന്നതായി അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ അമർജിത് സിങ് പറഞ്ഞു. ‘യുപിയിലെ മഹാരാജ്ഗഞ്ജിലാണ് യുവതി താമസിക്കുന്നത്. പക്ഷേ, രാജസ്ഥാനിലുള്ള ബന്ധുക്കളുടെ വിവരങ്ങളാണ് യുവതി ഞങ്ങൾക്കു നൽകിയത്. അവരിൽ നിന്നും സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചില്ല. പക്ഷേ, മാനസികമായി താളംതെറ്റിയ നിലയിലാണ് യുവതിയെ കണ്ടത്. കുടുംബപ്രശ്നങ്ങളുണ്ടെന്നാണ്  തോന്നുന്നത്.’– അമർജിത്ത്  സിങ് വ്യക്തമാക്കി.

രണ്ടരവയസ്സുകാരന്റെ അമ്മയായ യുവതി ഓൺലൈന്‍ ഗെയിമായ ലൂഡോയിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്. 10–12 ദിവസത്തെ പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. ലുഡോ ഗെയിമിലൂടെ പരിചയപ്പെട്ടതിനു ശേഷം വാട്സാപ്പിലൂടെ ഫെയ്സ്ബുക്കിലൂടെയും ഇയാൾ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ പാക്കിസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെട്ടതായും യുവതി വ്യക്തമാക്കി. ‘ഞാൻ എങ്ങനെ പാക്കിസ്ഥാനിൽ എത്തും എന്ന് അയാളോട് ചോദിച്ചിരുന്നു. അപ്പോൾ അയാളാണ് വാഗ അതിർത്തി വഴി വരാൻ ആവശ്യപ്പെട്ടത്.’– യുവതി പൊലീസിനോട് വ്യക്തമാക്കി.

English Summary: Woman tries to cross over to Pakistan to meet her lover, arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA