ശരീരത്തെ പരിഹസിച്ചവർക്ക് വ്യത്യസ്ത രീതിയിൽ മറുപടി നൽകി യുവതി; ഗംഭീരമെന്ന് സോഷ്യൽ മീഡിയ: വിഡിയോ

belly
SHARE

പലരീതിയിലുള്ള ബോഡിഷെയ്മിങ്ങിനു മനുഷ്യർ വിധേയരാകാറുണ്ട്. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളെ എല്ലാം അവഗണിച്ച് പോസിറ്റീവ് മനോഭാവത്തോടെ ജീവിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. അൽപം വണ്ണം കൂടിയതിന്റെയോ കുറഞ്ഞതിന്റെയോ പേരിൽ, നിറത്തിന്റെ പേരിൽ എല്ലാം ഇത്തരത്തിലുള്ള ബോഡി ഷെയിമിങ്ങിനിരകളാകും, എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് അതിഗംഭീരമായ ബെല്ലി ഡാന്‍സ് വിഡിയോയിലൂടെ മറുപടി പറയുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ  പേജിലൂടെയാണ്  യുവതിയുടെ വിഡിയോ എത്തിയത്. 

ട്രോളുകൾക്ക് അപ്പുറത്ത് എനിക്ക് എത്രത്തോളം സ്നേഹം ലഭിക്കും എന്നു നോക്കട്ടെ എന്ന കുറിപ്പോടെയണ് യുവതി വിഡിയോ പങ്കുവയ്ക്കുന്നത്. വണ്ണമുള്ള ശരീരത്തോടെയാണ് യുവതിയുടെ മനോഹരമായ ബെല്ലി ഡാൻസ്. വിഡിയോയിൽ യുവതി തനിക്കു നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും പറയുന്നുണ്ട്. 

‘ചെറുപ്പം മുതൽ എനിക്ക് നൃത്തം ചെയ്യാനിഷ്ടമായിരുന്നു, എന്നാൽ ഭാരം കുറച്ചാൽ ഞാൻ സുന്ദരിയാണെന്ന അഭിപ്രായപ്രകടനവുമായി എന്റെ ചില ബന്ധുക്കൾ എത്തി. എന്നാൽ നൃത്തത്തോടുള്ള എന്റെ പ്രണയം ഞാൻ തുടർന്നു. ഞാൻ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയതു. ഞാൻ ‘ഡാൻസിങ് ഗേൾ’ എന്ന് അറിയപ്പെട്ടു. വിവിധ നൃത്തങ്ങൾ ഞാൻ പരിശീലിച്ചു. കൂട്ടത്തിൽ ബെല്ലി ഡാൻസും. ഇന്ന് ഞാൻ ഒരു പ്രൊഫഷനൽ ബെല്ലി ഡാൻസറാണ്. ട്രോളുകൾ ഞാൻ കാര്യമാക്കുന്നില്ല. ലഭക്കുന്ന സ്നേഹമാണ് ഞാൻ നോക്കുന്നത്. ’–  യുവതി വിഡിയോയിൽ കുറിക്കുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഗംഭീര ഡാൻസ് എന്നായിരുന്നു പലരും കമന്റ് ചെയ്തത്. 

English Summary: Woman's Viral Belly Dance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS