കാണികളെ കയ്യിലെടുത്ത് വധുവിന്റെ മനോഹര നൃത്തം; അവസാനം സർപ്രൈസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

bride
SHARE

പെൺകുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ മറക്കാനാകാത്തതായിരിക്കും അവരുടെ വിവാഹ ദിനം. ഈ ദിനത്തിൽ തികച്ചും വ്യത്യസ്തമയ രീതിയിൽ വേദിയിലേക്ക് എത്തിയിരിക്കുകയാണ് സബ കപൂർ. ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും ഒപ്പം ഗംഭീരമായ നൃത്തം ചെയ്താണ് സബ കപൂർ വേദിയിലേക്ക് എത്തുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് സബയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ക്രിയേറ്റീവ് ഡയറക്ടറായ സബ ഗുരുഗ്രാം സ്വദേശിയാണ്്.

2016ൽ പുറത്തിറങ്ങിയ ബാർബാർ ദേഘോ എന്ന ചിത്രത്തിലെ സോ ആസ്മാൻ എന്നു തുടങ്ങുന്ന ഗാനത്തിനു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം വിവാഹ വേദിയിലേക്ക് എത്തുന്നതാണ് സബയുടെ വിഡിയോ. നൃത്തം ചെയ്താണ് സബ വരന്റെ അടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് വഴിയുടെ ഇരുവശവും നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവൾക്കൊപ്പം നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. YSDC വെഡിങ് കൊറിയോഗ്രാഫി എന്ന സോഷ്യൽ മീഡിയ പേജിലാണ് വിഡിയോ എത്തിയത്. "Surprise bride entry" എന്ന  കുറിപ്പോടെയാണ് വിഡിയോ എത്തിയത്. വിഡിയോയുടെ അവസാനത്തിലാണ് ഗംഭീരമായ കാര്യമെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു. 

രണ്ടുലക്ഷത്തിലധികം പേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. അടുത്തിടെ ട്വിറ്ററിലെത്തിയ വിഡിയോ ദിവസങ്ങൾക്കകം തന്നെ വൈറലാകുകയായിരുന്നു. വിവാഹ ദിനങ്ങളെ വ്യത്യസ്തമാക്കാനായി ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. തന്റെ പ്രിയപ്പെട്ട പാട്ടു വയ്ക്കാതെ വിവാഹ വേദിയിലേക്കു വരില്ലെന്നു പറഞ്ഞ വധുവിന്റെ വിഡിയോയും വൈറലായിരുന്നു. 

English Summary:  This Bride's Dance To 'Sau Aasmaan' Is Breaking The Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS