ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ള വനിത; ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് തൊട്ടു പിന്നാലെ കെയ്‌ലി

kylie-jenner
SHARE

സോഷ്യൽ മീഡിയയിൽ  റെക്കോർഡിട്ട് പ്രമുഖ കോസ്മെറ്റിക് കമ്പനി ഉടമയും മോഡലുമായ കെയ്‌ലി ജെന്നർ. ഇൻസ്റ്റഗ്രാമിൽ 300 മില്യന്‍ ഫോളവഴ്സാണ് കെയ്‌ലിക്കുള്ളത്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ള വനിതയായി മാറിയിരിക്കുകയാണ് കെയ്‌‌ലി. പോപ്പ് താരം അരിയാന ഗ്രാൻഡെയെ പിന്തള്ളിയാണ് കെയ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. 

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതല്‍ ഫോളവേഴ്സുള്ള താരം. 388 മില്യൺ ഫോളവേഴ്സാണ് റൊണാൾഡോയ്ക്കുള്ളത്. കെയ്‌ലി ജെന്നറാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ള വനിതാ താരമാണ് കെയ്‌ലി. കഴിഞ്ഞ കുറച്ചു മാസങ്ങളായി 300 മില്യൺ ഫോളവേഴ്സ് തുടരുകയാണ്. 

രണ്ടാമത് ഗർഭിണിയായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ നിന്നും കെയ്‌ലി ഇടവേള എടുത്തിരുന്നു. പങ്കാളിയായ ട്രാവിസ് സ്കോട്ടിന് അസ്ട്രോവേൾഡ് ഫെസ്റ്റിവെലിൽ ഉണ്ടായ ദുരന്താനുഭവത്തിനു പിന്നാലെയാണ് കെയ്‌ലി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നത്. പ്രശസ്ത റാപ്പറായ ട്രാവിസ് സ്കോട്ടിന്റെ സ്റ്റേജ് ഷോയ്ക്കിടെ വേദിക്കു സമീപത്തേക്ക് ആരാധകർ തള്ളിക്കയറുകയായിരുന്നു. തിരക്കിൽപ്പെട്ട് പത്തു പേർ മരിച്ചു. നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്തു. 

കഴിഞ്ഞ ക്രിസ്മസ് സമയത്താണ് കെയ്‌ലി സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്. അമ്മ ക്രിസ് ജെന്നറിന്റെ ചിത്രമായിരുന്നു കെയ്‌ലി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തുടർന്ന് തന്റെ ഗർഭകാല ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 2018ൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക് ലഭിച്ചതും കെയ്‌ലി പങ്കുവച്ച ചിത്രത്തിനായിരുന്നു. മകൾ സ്റ്റോമിയുടെ ചിത്രമാണ് കെയ്‌ലി പങ്കുവച്ചത്. 18.3 മില്യൺ ലൈക്കായിരുന്നു ചിത്രത്തിനു ലഭിച്ചത്. 

English Summary: Kylie Jenner Is The First Woman To Reach 300 Million Instagram Followers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA