‘ഞാനാണ് ദൈവം, അവളെ കൊന്നു’, പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിനു മുന്നിലേക്ക് സ്ത്രീയെ തള്ളിയിട്ട് അക്രമി

crime-against-woman
SHARE

സ്ത്രീയെ പ്ലാറ്റ്ഫോമിൽ നിന്നു ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സബ്‌വേ സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാൻഹട്ടൻ സ്വദേശിയായ മിഷേൽ അലീസയാണ് മരിച്ചത്.

മിഷേല്‍ പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വന്നുകൊണ്ടിരിക്കെ മിഷേലിനെ അക്രമി പിന്നിൽ നിന്നു പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിൻതട്ടി ഗുരുതരമായി പരുക്കേറ്റ ഇവര്‍ അബോധാവസ്ഥയില്‍ ട്രാക്കിൽ കിടക്കുകയായിരുന്നു. പൊലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ 61കാരനായ സൈമൺ മാർഷലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തിയതിനു ശേഷം ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മണിക്കൂറിനകം പൊലീസിൽ കീഴടങ്ങുകയായിരുന്നു. മുന്‍പ് ഒരു മോഷണക്കേസും ഇയാൾക്കെതിരെയുണ്ടായിരുന്നു. രണ്ടുവർഷത്തോളം ഇയാൾ ജയിലിലായിരുന്നു. എന്തിനാണ് മിഷേലിനെ കൊന്നതെന്ന ചോദ്യത്തിന് ‘അതെ, ഞാൻ കൊന്നു. കാരണം ഞാനാണ് ദൈവം. അതുകൊണ്ട് ഞാനത് ചെയ്തു.’ എന്നായിരുന്നു മാർഷലിന്റെ മറുപടി.

യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ഇയാൾ മിഷേലിനെ പാളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.  സ്വാഭാവികമെന്ന പോലെ മിഷേലിനു സമീപം നിന്ന ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോൾ ഇയാൾ സ്ത്രീയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ സ്ത്രീ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA